കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത, സുനാമി മുന്നറിയിപ്പില്ല

Google Oneindia Malayalam News

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്തോനേഷ്യയുടെ പടിഞ്ഞാറന്‍ കിഴക്കന്‍ പ്രവിശ്യയായ ജാവയില്‍ ഉണ്ടായിരിക്കുന്നത്. ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെങ്കിലും സുനാമിയുണ്ടാകാന്‍ സാധ്യതിയില്ലെന്ന് കലാവാസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളും ജിയോ ഫിസിക്സ് ഏജന്‍സിയും അറിയിച്ചു.

രാജസ്ഥാന് പിന്നാലെ മധ്യപ്രദേശിലേയും ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്? അഭ്യൂഹങ്ങള്‍ ശക്തംരാജസ്ഥാന് പിന്നാലെ മധ്യപ്രദേശിലേയും ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്? അഭ്യൂഹങ്ങള്‍ ശക്തം

5.6 മുതല്‍ 6.1 വരെ തീവ്രതയാണ് രേഖപ്പെടുത്തിയത്. പ്രാദേശിക സമയം വൈകുന്നേരം 4:06 ഓടെയാണ് ഭൂചലനം ഉണ്ടായതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്യബന്‍ പ്രദേശത്ത് നിന്ന് 56 കിലോമീറ്റര്‍ അകലെ സമുദ്ര നിരപ്പില്‍ നിന്നും 656 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായെതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഭൂകമ്പത്തിന്‍റെ അവസ്ഥയെക്കുറിച്ച് വിശകലനം നടത്തിവരികയാണെന്നും അവര്‍ വ്യക്തമാക്കി. ഭൂകമ്പത്തില്‍ ഇതുവരെ ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 eartquke-

ഇന്തോനേഷ്യയെ വിറപ്പിച്ചുകൊണ്ട് ജൂണ്‍ 7 ന് ശക്തായ ഭൂചലനങ്ങള്‍ ഉണ്ടായിരുന്നു. 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അന്ന് ഉണ്ടായത്. അംബണ്‍ ദ്വീപിന്‍റെ തെക്ക്, 208 കിലോമീറ്റര്‍ ആഴത്തിലായിരുന്നു അന്ന് ഭൂചലനം ഉണ്ടായത്. വളരെ ആഴത്തിലുള്ള ഭൂചലനമായതിനാല്‍ സുനാമി മുന്നറിയിപ്പുകള്‍ അന്നും പുറപ്പെടുവിച്ചിരുന്നില്ല.

 'ഹരിയാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും'; ബിജെപിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് തന്ത്രങ്ങള്‍ 'ഹരിയാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും'; ബിജെപിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് തന്ത്രങ്ങള്‍

 ഉയര്‍ന്ന പലിശ നിരക്കും മസാലാ ബോണ്ടും; കിഫ്ബിക്ക് നഷ്ടങ്ങള്‍ നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട് ഉയര്‍ന്ന പലിശ നിരക്കും മസാലാ ബോണ്ടും; കിഫ്ബിക്ക് നഷ്ടങ്ങള്‍ നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്

English summary
6.1 magnitude earthquake in Indonesia, no tsunami alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X