തുര്‍ക്കി - സിറിയ മേഖലയില്‍ വീണ്ടും ഭൂചലനം; 6.3 തീവ്രതയുള്ള പ്രകമ്പനമെന്ന് അധികൃതര്‍

അങ്കാര: തുര്‍ക്കി സിറിയ മേഖലയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായിരിക്കുന്നത് എന്ന് അധികൃതര്‍ അറിയിച്ചു. തുര്‍ക്കിയിലെ തെക്കന്‍ ഹതായ് പ്രവിശ്യയില്‍ ആണ് ഭൂചലനം അനുഭവപ്പെട്ടത് എന്ന് ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു.
രണ്ട് കിലോമീറ്റര്‍ ആഴത്തില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായിരിക്കുന്നത് എന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു ശക്തമായ ഭൂചലനമാണ് ഉണ്ടായിരിക്കുന്നത് എന്നും സെന്‍ട്രല്‍ അന്റാക്യയിലെ കെട്ടിടങ്ങള്‍ക്ക് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
രണ്ടാഴ്ച മുന്‍പുണ്ടായ രണ്ട് വന്‍ ഭൂകമ്പങ്ങളില്‍ സന്‍ട്രല്‍ അന്റാക്യയിലെ കെട്ടിടങ്ങളില്‍ പലതും തകര്‍ന്നിരുന്നു. അന്ന് 47000 ത്തോളം പേരാണ് മരിച്ചിരുന്നത്. അതേസമയം ഇന്നത്തെ ഭൂകമ്പത്തില്‍ ആളുകള്‍ക്ക് പരിക്കേറ്റിട്ടില്ല എന്നാണ് അധികൃതര്‍ പറയുന്നത്. തുര്‍ക്കി രക്ഷാസംഘം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
ഫെബ്രുവരി 6 ന് പുലര്‍ച്ചെ തുര്‍ക്കിയിലെ തെക്കുകിഴക്കന്‍ കഹ്റാമന്‍മാരാസ് പ്രവിശ്യയില്‍ ഉണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം കനത്ത നാശനഷ്ടമാണ് തുര്‍ക്കിയിലും സിറിയയിലും വിതച്ചത്. ചെറുതും വലുതുമായ 40-ലധികം തുടര്‍ചലനങ്ങള്‍ പ്രവിശ്യയില്‍ ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട്












Click it and Unblock the Notifications