കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2014ല്‍ 600 കോടി ആളുകള്‍ ബിജെപിക്ക് വോട്ട് ചെയ്തു; ദാവോസില്‍ മോദിയുടെ തള്ള്, കുടപിടിച്ച് ട്വീറ്റും!

പക്ഷേ, അപ്പോഴേക്കും ആയിരങ്ങള്‍ ഇതു കണ്ടിരുന്നു, പങ്കുവച്ചിരുന്നു. പിന്നീട് മോദിയുടെ പഴയ നാക്കു പിഴകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
600കോടി ആളുകൾ ബിജെപിക്ക് വോട്ട് ചെയ്തു, ഭൂലോക തള്ളുമായി നരേന്ദ്ര മോദി

രാജ്യം ഇതുവരെ കണ്ട പ്രധാനമന്ത്രിമാരെ പോലെയല്ല നരേന്ദ്ര മോദി. ഉഗ്രന്‍ പ്രാസംഗികന്‍ കൂടിയാണ്. ഏത് സദസിനെയും തന്റെ വാക് വൈഭവം കൊണ്ടു കൈയ്യിലെടുക്കാന്‍ അദ്ദേഹത്തിനറിയാം. അതുകൊണ്ടുതന്നെയാണ് പ്രധാനമന്ത്രിയുടെ പ്രസംഗം പലതും വളരെ ശ്രദ്ധിക്കപ്പെട്ടതും. എന്നാല്‍ കഴിഞ്ഞ ദിവസം സംഭവിച്ചത് മറ്റൊന്നാണ്.

പ്രസംഗത്തിനിടെ ആഗോള വ്യവസായികളെ കയ്യിലെടുക്കാന്‍ മോദി പ്രയോഗിച്ച തന്ത്രം പൊളിഞ്ഞു. തന്റെ ഭരണകൂടത്തിന്റെയും ബിജെപിയുടെയും നേട്ടങ്ങളും സ്വീകാര്യതയും പറയുന്നതിനിടെയാണ് 600 കോടി പേര്‍ ബിജെപിക്ക് വോട്ട് ചെയ്‌തെന്ന് മോദി തട്ടിവിട്ടത്. അബദ്ധം പറ്റിയതാകുമെന്ന് കരുതാന്‍ വയ്യ. കാരണം അത് പിന്നീട് ആവര്‍ത്തിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയ കൊന്നുകൊലവിളിക്കുകയാണ് മോദിയുടെ ദാവോസ് പ്രസംഗം.

20 വര്‍ഷത്തിനിടെ ആദ്യം

20 വര്‍ഷത്തിനിടെ ആദ്യം

ലോകസാമ്പത്തിക ഫോറന്റെ 48ാം ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് നരേന്ദ്ര മോദി സ്വിറ്റ്‌സര്‍ലാന്റിലെ ദാവോസിലെത്തിയത്. ലോകസാമ്പത്തിക ഫോറത്തിന്റെ സമ്മേളനത്തില്‍ 20 വര്‍ഷത്തിനിടെ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിയാണ് മോദി. അതുകൊണ്ടുതന്നെ മോദിയുടെ പ്രസംഗത്തിന് വന്‍ പ്രാധാന്യമുണ്ടായിരുന്നു.

പ്രശസ്തര്‍ക്ക് മുന്നില്‍

പ്രശസ്തര്‍ക്ക് മുന്നില്‍

പ്രസംഗം കേള്‍ക്കാനുണ്ടായിരുന്നത് ചില്ലറക്കാരല്ല. വളരെ പ്രഗല്‍ഭരായ വ്യക്തികളായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വ്യവസായികളും തിരഞ്ഞെടുത്ത പ്രതിനിധികുമടങ്ങുന്ന സദസ്. അവര്‍ക്ക് മുന്നിലാണ് മോദി തന്റെ തള്ളല്‍ പ്രയോഗം ആവര്‍ത്തിച്ചത്.

600 കോടി ഇന്ത്യക്കാര്‍

600 കോടി ഇന്ത്യക്കാര്‍

600 കോടി ഇന്ത്യക്കാര്‍ 2014ല്‍ ബിജെപിക്ക് വോട്ട് ചെയ്തുവെന്നാണ് മോദി തട്ടിവിട്ടത്. സത്യത്തില്‍ ലോക ജനസംഖ്യ 700 കോടിയാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ഇന്ത്യയില്‍ 600 കോടി പേര്‍ വോട്ട് ചെയ്യുക.

ഇങ്ങനെയൊക്കെ പറയാമോ

ഇങ്ങനെയൊക്കെ പറയാമോ

ഇന്ത്യയില്‍ 600 കോടി വോട്ടമാരുണ്ടെങ്കില്‍ ഇന്ത്യന്‍ ജനസംഖ്യ എത്രവരും. വോട്ടര്‍മാരല്ലാത്തവരും കാണില്ലേ? മോദി എന്താണ് പറയുന്നതെന്ന് ഓര്‍ത്തില്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ലോകത്തെ പ്രമുഖര്‍ക്ക് മുമ്പില്‍ ഇങ്ങനെയൊക്കെ പറയാമോ എന്നും വിമര്‍ശകര്‍ പരിഹസിച്ചു.

81.4 കോടി വോട്ടമാര്‍

81.4 കോടി വോട്ടമാര്‍

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കു പ്രകാരം 81.4 കോടി വോട്ടമാരാണ് 2014ല്‍ ഉണ്ടായിരുന്നത്. എന്നാല്‍ മോദി പറയുന്നു 600 കോടി പേര്‍ വോട്ട് ചെയ്താണ് തന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്ന്. മൂന്ന് ദശാബ്ദത്തിന് ശേഷം ആദ്യമായാണ് ഇത്രയും പേര്‍ വോട്ട് ചെയ്യുന്നതെന്നും മോദി പറഞ്ഞു.

ഔദ്യോഗിക ട്വിറ്ററിലും

ഔദ്യോഗിക ട്വിറ്ററിലും

600 കോടി വോട്ടര്‍മാരുടെ പിന്തുണയോടെ 30 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യയില്‍ ഒരു സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്ററിലും ഇതേ കാര്യം ആവര്‍ത്തിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസാണ് ട്വിറ്റര്‍ കൈകാര്യം ചെയ്യുന്നത്.

ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഇതോടെയാണ് സോഷ്യല്‍ മീഡിയ സംഭവം ഏറ്റെടുത്തത്. പിന്നീട് പരിഹാസത്തിന്റെ പെരുമഴയായിരുന്നു. പരിഹാസം കനത്തതോടെയാണ് വാക്കുകളല്‍ വന്ന അബദ്ധം മോദിക്കും ഓഫീസിനും ബോധ്യമായത്. ഉടന്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തു.

അപ്പോഴേക്കും

അപ്പോഴേക്കും

പക്ഷേ, അപ്പോഴേക്കും ആയിരങ്ങള്‍ ഇതു കണ്ടിരുന്നു, പങ്കുവച്ചിരുന്നു. പിന്നീട് മോദിയുടെ പഴയ നാക്കു പിഴകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. മഹാത്മാ ഗാന്ധിയെ മോഹന്‍ലാല്‍ ഗാന്ധി എന്നു വിളിച്ചതും ശ്രീലങ്കന്‍ രാഷ്ട്രത്തലവനെ അഭിസംബോധന ചെയ്യുമ്പോള്‍ വന്ന പാളിച്ചയുമെല്ലാം എടുത്തിട്ട് സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണ് മോദിയുടെ ദാവോസ് പ്രസംഗം.

 അമേരിക്കയിലും മോദി

അമേരിക്കയിലും മോദി

മഹാത്മാ ഗാന്ധിയുടെ പേര് തെറ്റായി മോദി പല തവണ പറഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ പറഞ്ഞതിന് പിന്നാലെ അമേരിക്കയിലും മോദി തെറ്റായി പറഞ്ഞു. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്നതിന് പകരം മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി എന്നാണ് മോദി തുടര്‍ച്ചയായി പ്രസംഗിച്ചത്.

ജയ്പൂരില്‍ പറഞ്ഞത്

ജയ്പൂരില്‍ പറഞ്ഞത്

ഗാന്ധിജി നമുക്ക് സ്വാതന്ത്ര്യം നേടി തന്നു. തിരിച്ച് നമ്മള്‍ അദ്ദേഹത്തിന് എന്തു കൊടുത്തു എന്ന് ചോദിക്കുമ്പോഴാണ് മോദി മോഹന്‍ദാസ് എന്ന് പറയുന്നതിന് പകരം മോഹന്‍ലാല്‍ എന്ന ആവര്‍ത്തിച്ചത്. ജയ്പൂരില്‍ തിരഞ്ഞെടുപ്പ് യോഗത്തിലും സമാനമായ രീതിയില്‍ മോദി പ്രസംഗിച്ചിരുന്നു.

 ഭൂട്ടാന്‍കാരെ ഞെട്ടിച്ചു

ഭൂട്ടാന്‍കാരെ ഞെട്ടിച്ചു

ഭൂട്ടാനില്‍ പോയി അവിടുത്തെ സംയുക്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ സംസാരിക്കവേ ഭൂട്ടാന്‍ എന്നതിന് പകരം നേപ്പാള്‍ എന്ന് മോദി പറഞ്ഞതും വിവാദമായിരുന്നു. ഭൂട്ടാന്‍ ഭരണാധികാരികള്‍ ആശങ്കയോടെ നോക്കിയപ്പോഴും മോദി നേപ്പാളിന്റെ പേര് ആവര്‍ത്തിക്കുകയായിരുന്നു. നേപ്പാള്‍ എന്നു മോദി പറയുമ്പോഴൊക്കെ സഭയിലുണ്ടായിരുന്നവര്‍ കൈയ്യടിച്ചു.

കയ്യടിയിലെ രഹസ്യം

കയ്യടിയിലെ രഹസ്യം

ഭൂട്ടാന്‍ പാര്‍ലമെന്റില്‍ ഉയര്‍ന്ന കൈയ്യടികള്‍ ഏറെ വിവാദമായിരുന്നു. ഭൂട്ടാന്‍കാര്‍ സാധാരണ കയ്യടിക്കാറില്ലത്രെ. പക്ഷേ, മോദി ഭൂട്ടാനെ നേപ്പാള്‍ എന്നു പറയുമ്പോഴൊക്കെ കേട്ടിരുന്നവര്‍ കൈയ്യടിച്ചു. ഭൂട്ടാന്‍ കാര്‍ ദുഷ്ടാത്മാക്കളെ അകറ്റാന്‍ മാത്രമാണ് കയ്യടിക്കാറ് എന്നാണ് സോഷ്യല്‍ മീഡിയയിലെ പരിഹാസം.

ഇന്ത്യയെ നാണം കെടുത്തി

ഇന്ത്യയെ നാണം കെടുത്തി

ശ്യാംജി കൃഷ്ണവര്‍മയെ ശ്യാമപ്രസാദ് മുഖര്‍ജിയാക്കിയ മോദിയുടെ പ്രസംഗവും ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പക്ഷേ, കേട്ടിരുന്നവര്‍ വിഷയം മോദിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അപ്പോള്‍ അദ്ദേഹം തിരുത്താന്‍ തയ്യാറായി. എന്നാല്‍ ദാവോസിലെ പ്രസംഗത്തിനിടെ തിരുത്തുണ്ടായില്ല. ലോകത്തിന് മുന്നില്‍ മോദി ഇന്ത്യയെ നാണം കെടുത്തിയെന്നാണ് സോഷ്യല്‍ മീഡിയയിലെ ആരോപണം.

English summary
6 billion Indian voters: PM Modi commits faux pas at WEF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X