കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനില്‍ വീണ്ടും കലാപം; സൂഫി അനുയായികള്‍ വാഹനമോടിച്ച് കയറ്റി അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു

  • By Desk
Google Oneindia Malayalam News

തെഹ്‌റാന്‍: വിലവര്‍ധവനിനെതിരേ രാജ്യവ്യാവകമായുണ്ടായ പ്രതിഷേധ സമരങ്ങളുടെ അലയൊലികള്‍ കെട്ടടങ്ങുംമുമ്പേ ഇറാനില്‍ വീണ്ടും കലാപം. ഇത്തവണ ഗൊണാബാദി ദര്‍വീഷ് എന്ന പേരിലറിയപ്പെടുന്ന സൂഫി വിഭാഗത്തിലെ അനുയായികളാണ് സര്‍ക്കാരിനെതിരേ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. തങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നും അനുയായികളെ അടിച്ചമര്‍ത്തുന്നുവെന്നും ആരോപിച്ചാണ് സൂഫി അനുയായികള്‍ തെരുവിലിറങ്ങിയത്. തെഹ്‌റാനിലെ പസ്ദരന്‍ ജില്ലയില്‍ സൈനികര്‍ക്ക് നേരെ അനുയായികളിലൊരാള്‍ മിനി ബസ് ഓടിച്ചുകയറ്റിയതിനെ തുടര്‍ന്ന് മൂന്നു പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ഇതിനു പുറമെ സൂഫി സംഘത്തില്‍പ്പെട്ട ഒരാളും കൊല്ലപ്പെടുകയുണ്ടായി.

കോടിയേരി പറയുന്നതെല്ലാം വെറുതെ, കണ്ണൂരിന്റെ ചരിത്രം അതാണ്... കൂടെ നിർത്തും!കോടിയേരി പറയുന്നതെല്ലാം വെറുതെ, കണ്ണൂരിന്റെ ചരിത്രം അതാണ്... കൂടെ നിർത്തും!

മറ്റൊരു സംഭവത്തില്‍ സര്‍ക്കാര്‍ അനുകൂല ബസ്ജി സന്നദ്ധ സൈനിക വിഭാഗത്തിനു നേരെ കാറോടിച്ചുകയറ്റിയതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരു സൈനികന്‍ കുത്തേറ്റ് മരിക്കുകയുമുണ്ടായി. ഇരുസംഭവങ്ങളിലുമായി നിരവധി പേര്‍ക്ക് പരിക്കേറ്റതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പോലിസ് ലാത്തിച്ചാര്‍ജ്ജില്‍ ഗൊണബാദി ദര്‍വീഷ് സംഘത്തിലെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്തമൊലിക്കുന്ന മുഖവുമായി നില്‍ക്കുന്ന ഇവരുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുകയുണ്ടായി. പോലിസിനെ തടയുന്നതിനായി ആളുകള്‍ റോഡുകള്‍ ഉപരോധിക്കുകയും സാധനങ്ങള്‍ റോഡിലിട്ട് കത്തിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വാഹനങ്ങളും കടകളും അഗ്നിക്കിരയായതായും റിപ്പോര്‍ട്ടുണ്ട്.

sufi

സംഭവവുമായി ബന്ധപ്പെട്ട് 300ലേറെ സൂഫി അനുയായികളെ പോലിസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സമാധാനം പുനസ്ഥാപിച്ചതായി പോലിസ് വക്താവ് ജനറല്‍ സയീദ് മുന്‍തസര്‍ അല്‍ മഹ്ദി അറിയിച്ചു. സൂഫി വിഭാഗത്തിന്റെ വയോധികനായ തലവന്‍ നൂര്‍ അലി തബാന്‍ദെയെ പോലിസ് അറസ്റ്റ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു അനുയായികള്‍ തെരുവിലിറങ്ങിയത്. ഇറാനിലെ ശിയാ വിശ്വാസത്തിന് ഭീഷണിയായി പരിഗണിക്കപ്പെടുന്ന സൂഫി വിഭാഗത്തിനെതിരേ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുള്ള അടിച്ചമര്‍ത്തല്‍ നടപടികള്‍ സാധാരണമാണെന്ന് സെന്റര്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ഇന്‍ ഇറാന്‍ ആരോപിച്ചു.

നീതുമോളുടെ മരണത്തില്‍ ദുരൂഹത; ഭര്‍ത്താവിന്റെ വീട്ടില്‍ നടന്നതെന്ത്? വിളിച്ചത് മറ്റൊരു സ്ത്രീ</a><a class=കോടിയേരി പറയുന്നതെല്ലാം വെറുതെ, കണ്ണൂരിന്റെ ചരിത്രം അതാണ്... കൂടെ നിർത്തും!ആർത്തവ പോസ്റ്റിന്റെ പേരിൽ ആക്രമണവും! പത്താം ക്ലാസുകാരിയെ ബൈക്കിലെത്തി ഇടിച്ചിട്ടു; പിന്നിൽ ആർഎസ്എസ്?" title="നീതുമോളുടെ മരണത്തില്‍ ദുരൂഹത; ഭര്‍ത്താവിന്റെ വീട്ടില്‍ നടന്നതെന്ത്? വിളിച്ചത് മറ്റൊരു സ്ത്രീകോടിയേരി പറയുന്നതെല്ലാം വെറുതെ, കണ്ണൂരിന്റെ ചരിത്രം അതാണ്... കൂടെ നിർത്തും!ആർത്തവ പോസ്റ്റിന്റെ പേരിൽ ആക്രമണവും! പത്താം ക്ലാസുകാരിയെ ബൈക്കിലെത്തി ഇടിച്ചിട്ടു; പിന്നിൽ ആർഎസ്എസ്?" />നീതുമോളുടെ മരണത്തില്‍ ദുരൂഹത; ഭര്‍ത്താവിന്റെ വീട്ടില്‍ നടന്നതെന്ത്? വിളിച്ചത് മറ്റൊരു സ്ത്രീകോടിയേരി പറയുന്നതെല്ലാം വെറുതെ, കണ്ണൂരിന്റെ ചരിത്രം അതാണ്... കൂടെ നിർത്തും!ആർത്തവ പോസ്റ്റിന്റെ പേരിൽ ആക്രമണവും! പത്താം ക്ലാസുകാരിയെ ബൈക്കിലെത്തി ഇടിച്ചിട്ടു; പിന്നിൽ ആർഎസ്എസ്?

English summary
At least five Iranian security forces were killed in separate car-ramming attacks and a stabbing, blamed on Sufi Muslim followers who had been protesting alleged religious repression by the government in Tehran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X