കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താലിബാന്‍ ബസ് തടഞ്ഞുനിര്‍ത്തി; 19 പോലിസുകാരടക്കം 30 പേരെ തട്ടിക്കൊണ്ടുപോയി

  • By Desk
Google Oneindia Malayalam News

കാന്തഹാര്‍: സൈനിക യൂനിഫോമിലെത്തിയ താലിബാന്‍ പോരാളികള്‍ ബസ് തടഞ്ഞുനിര്‍ത്തി അതിലുണ്ടായിരുന്ന 19 പോലീസുകാരുള്‍പ്പെടെ 30 പേരെ തട്ടിക്കൊണ്ടുപോയി. തെക്കന്‍ അഫ്ഗാനിലെ ഉറുസ്ഗാന്‍ പ്രവിശ്യയിലാണ് സംഭവം. ബസ്സിലുള്ള മുഴുവന്‍ പേരും തങ്ങളുടെ കസ്റ്റഡിയില്‍ ജീവനോടെ ഉണ്ടെന്ന് താലിബാന്‍ അറിയിച്ചു. ബസ്സില്‍ ആരൊക്കെയാണുണ്ടായിരുന്നത് എന്നതിനെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് കാണ്ഡഹാര്‍ ഗവര്‍ണറുടെ വക്താവ് ഖുദ്‌റത്തുല്ലാഹ് ഖുഷ്ബക്ത് അറിയിച്ചു

താലിബാനെ അംഗീകരിക്കാമെന്ന് അഫ്ഗാന്‍ പ്രസിഡന്റ്
തെക്കന്‍ അഫ്ഗാനിലെ തന്നെ കാണ്ഡഹാര്‍ പ്രവിശ്യയിലെ ഷാവാലി കോട്ട് ജില്ലയിലുണ്ടായ മറ്റൊരു താലിബാന്‍ ആക്രമണത്തില്‍ ആറ് പോലിസുകാര്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൈനിക ചെക്ക്‌പോയിന്റിന് നേരെ നടത്തിയ ആക്രമണത്തിലായിരുന്നു സംഭവമെന്ന് കാണ്ഡഹാര്‍ പോലിസ് മേധാവി ജനറല്‍ അബ്ദുല്‍ റാസിഖ് അറിയിച്ചു.

 taliban

അടുത്തിടെയായി അഫ്ഗാനിസ്താന്റെ വിവിധ ഭാഗങ്ങളില്‍ താലിബാന്‍ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതിനിടയ്ക്കാണ് പുതിയ സംഭവങ്ങള്‍ ഉണ്ടായിരിക്കുന്നത്. താലിബാന്‍ ആക്രമണങ്ങളില്‍ സൈനികരും സിവിലിയന്‍മാരും കൊല്ലപ്പെടുന്നത് ഇവിടെ പതിവാണെങ്കിലും ആളുകളെ തട്ടിക്കൊണ്ടുപോവുന്ന സംഭവങ്ങള്‍ അപൂര്‍വമാണ്. ഇവരുടെ മോചനം എങ്ങനെ സാധ്യമാക്കുമെന്ന കാര്യത്തില്‍ അഫ്ഗാന്‍ ഭരണകൂടം ചര്‍ച്ചകള്‍ നടത്തിവരികയാണ്.

2017ലെ യു.എസ് നിരീക്ഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള ആദ്യ നാലുമാസത്തിനിടയില്‍ 2531 അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ താലിബാന്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയും 4238 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബിബിസി ഈയിടെ നടത്തിയ പഠനമനുസരിച്ച് അഫ്ഗാനിസ്താന്റെ 70 ശതമാനം പ്രദേശങ്ങളിലും താലിബാന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. നാലു ശതമാനം പ്രദേശങ്ങള്‍ അവരുടെ പൂര്‍ണ നിയന്ത്രണത്തിലുമാണ്. അമേരിക്കയുടെ നേതൃത്വത്തില്‍ 16 വര്‍ഷമായി തുടരുന്ന യുദ്ധത്തിനും താലിബാന്റെ ശക്തി ക്ഷയിപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നതിന്റെ തെളിവായാണ് റിപ്പോര്‍ട്ട് വിലയിരുത്തപ്പെടുന്നത്.

സൗദിയില്‍ പിടിയിലായ അനധികൃത താമസക്കാര്‍ ഏഴ് ലക്ഷം!സൗദിയില്‍ പിടിയിലായ അനധികൃത താമസക്കാര്‍ ഏഴ് ലക്ഷം!

ശീതസമരകാലം തിരിച്ചുവരുന്നു? പുതിയ ആണവായുധങ്ങള്‍ നിര്‍മിച്ചതായി റഷ്യ-

English summary
Taliban fighters have killed at least six policemen in an attack on a checkpoint and kidnapped dozens of bus passengers in two separate incidents in southern Afghanistan, officials said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X