പോപ്പ് ​ഗായിക അടക്കം 6 വനിതകൾ, ചരിത്രം; വനിതകൾ മാത്രമടങ്ങുന്ന ബഹിരാകാശ ദൗത്യം വിജയം..

ടെക്സസ്: ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേ‍ഡ് റോക്കറ്റ് 31 വിജയകരമായി വിക്ഷേപിച്ചു. പ്രശസ്ത പോപ്പ് ​ഗായിക കാറ്റി പെറി, ബ്ലൂ ഒറിജിൻ ഉടമ ജെഫ് ബെസോസിന്റെ പ്രതിശ്രുത വധു ലൗറൻ സാഞ്ചേസ് അടക്കം ആറ് വനിതകളായിരുന്നു യാത്രക്കാർ. ന്യൂ ഷെപ്പേഡ് റോക്കറ്റിന്റെ സഹായത്തോടെ ഉപരിതലത്തിൽ നിന്ന് 105 കിലോ മീറ്റർ ഉയരെ വരെ പോയി അവിടെ 10 മിനിറ്റോളം ചെലവഴിച്ച ശേഷം പേടകം തിരികെ ഭൂമിയിലിറങ്ങി.

ശതകോടീശ്വരൻ ജെഫ് ബെസോസിൻഫെ നേതൃത്വത്തിലുള്ള എയറോ സ്പേസ് കമ്പിനിയാണ് ബ്ലൂ ഓറി‍ജിൻ. സ്ത്രീകൾ മാത്രം പങ്കാളികളാവുന്ന ആദ്യ ബഹിരാകാശ ദൗത്യമാണ്. കർമാൻ രേഖയിലൂടെ സഞ്ചരിച്ച് ക്രൂ കാപ്സ്യൂൾ ഭൂമിയിൽ തിരിച്ചെത്തിയതായി സി ബി സി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പത്ത് മിനിറ്റോളം നിൽക്കുന്നതായിരുന്നു ദൗത്യം.

space

ടെക്സസിലെ ബ്ലൂ ഒറിജിന്റെ കേന്ദ്രത്തിൽ നിന്ന് തിങ്കളാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു പേടകം വിക്ഷേപിച്ചത്. ഭൂമിയിൽ നിന്ന് നൂറി കിലോ മീറ്റർ അകലെയുള്ള സബ് ഓർബിറ്റൽ ഭ്രമണ പഥത്തിലാണ് സംഘം ചെലവഴിച്ചത്. ഇത് ആദ്യമായാണ് ഒന്നിലേറെ പേരുള്ള ഒരു ബ​ഹിരാകാശ ദൗത്യത്തിൽ ക്രൂ അം​ഗങ്ങളെല്ലാം വനിതകളാവുന്നത്.

കാറ്റി പെറി കൂടാതെ സി ബി എസ് അവതാരക ​ഗെയിൽ കിങ്, പൗരാവകാശ പ്രവർത്തക അമാൻജ് എൻ​ഗുയിൻ, ചലച്ചിത്ര നിർമാതാവ് കെരിയാന ഫ്ലവിൻ‌, നാസയിലെ മുൻ ശാസ്ത്രജ്ഞ ആയിഷ ബോവെ എന്നിവരും ദൗത്യത്തിൽ പങ്കാളികളായി. ജെഫ് ബെസോസിന്റെ പ്രതിശ്രുതവധുവായ ലോറൻ സാഞ്ചെസാണ് സംഘത്തെ നയിച്ചത്.

വാലന്റീന ടെർഷ് കോവയുടെ 1963 ലെ ബഹിരാകാശ ദൗത്യത്തിന് ശേഷം സ്ത്രീകൾ മാത്പം പങ്കാളികളാകുന്ന ബഹിരാകാശ ദൗത്യം ഇതാദ്യമായാണ്. തന്റെ യാത്ര മറ്റുള്ളവർക്കും തന്റെ മകൾക്കും പ്രചോദനമാകട്ടെ എന്ന് കാറ്റി പെറി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+