കള്ളനും പോലീസും കളിക്കുന്നതിനിടെ ആറു വയസുകാരന് സഹോദരനെ വെടിവെച്ചു കൊന്നു
ചിക്കാഗോ: വീട്ടില്‍ നിന്നും കള്ളനും പോലീസും കളിക്കുന്നതിനിടെ ആറു വയസുകാരന് സ്വന്തം സഹോദരനെ വെടിവെച്ചു കൊന്നു. കളിക്കുന്നതിനിടെ കുട്ടി അച്ഛന്റെ തോക്ക് എടുക്കുകയും അബദ്ധത്തില്‍ അനുജനു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. ചിക്കാഗോയിലാണ് സംഭവം നടന്നത്.
മൂന്ന് വയസുകാരനാണ് ദാരുണമായി സഹോദരന്റെ വെടിയേറ്റു മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി ഫ്രിഡ്ജിനു മുകളിലിരുന്ന തോക്ക് എടുത്ത് അനുജനായ ഇയാന്‍ സാന്റിയാഗോവിന്റെ ശരീരത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ചിക്കാഗോ പോലീസ് വ്യക്തമാക്കുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തില്‍ പോലീസ് കുട്ടിയുടെ അച്ഛനെ അറസ്റ്റ് ചെയ്തു. കാരണം, സംഭവം നടക്കുമ്പോള്‍ രക്ഷിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. കൂടാതെ, കുട്ടികള്‍ക്ക് എടുക്കാന്‍ കഴിയുന്ന വിധത്തില്‍ ഉത്തരവാദിത്വമില്ലാതെ തോക്ക് വെച്ചതാണ് കൊലപാതകത്തിനു ഇടയാക്കിയതെന്നും പോലീസ് പറയുന്നു. തുടര്‍ന്ന് കുട്ടിയുടെ അച്ഛന് മൈക്കള്‍ സാന്റിയാഗോവിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
25കാരനായ മൈക്കള്‍ സാന്റിയാഗോ തന്റെ സംരക്ഷണത്തിനു വേണ്ടിയാണ് തോക്ക് കൈവശം വെച്ചിരുന്നത്. ഇയാള്‍ കൊലപാതക സംഘത്തിലെ ഒരു അംഗമാണെന്നാണ് പോലീസ് പറയുന്നത്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications