കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ വിവാഹമോചിതരാണോ? നിങ്ങള്‍ക്ക് കുട്ടികളുണ്ടോ? എങ്കില്‍ ഈ വീഡിയോ കാണാതെ പോകരുത്

  • By Neethu
Google Oneindia Malayalam News

ഒട്ടാവ:വിവാഹ മോചിതരായ മാതാപിതാക്കള്‍ ഈ വീഡീയോ ഒന്നു കണ്ടു നോക്കണം. നിങ്ങളുടെ മക്കള്‍ നിങ്ങളെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്നും നിങ്ങള്‍ ഒന്നിക്കുന്നതില്‍ അവര്‍ എത്രത്തോളം സന്തോഷിക്കുന്നുണ്ടെന്നും നിങ്ങള്‍ മനസ്സിലാക്കും.

വിവാഹമോചിതയായ തന്റെ അമ്മയോടാണ് ടിയാന എന്ന ആറു വയസുകാരി താന്‍ അനുഭവുക്കുന്ന സങ്കടം പങ്കുവെച്ചത്. അച്ഛനേയും അമ്മയേയും വീണ്ടും സുഹൃത്തുക്കളായി കാണണമെന്നും എല്ലാവരും സൗഹൃദത്തിലായിരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കുട്ടി പറയുന്നു.

tiyana

ഇതുവരെയും തന്റെ കുഞ്ഞിന്റെ വിഷമം ഈ അമ്മ അറിഞ്ഞിരുന്നില്ല. എന്നാല്‍ ടിയാനയുടെ ഈ വാക്കുകളില്‍ നിന്നും താന്‍ ചെയ്ത തെറ്റില്‍ കുറ്റബോധം ഉണ്ടെന്ന് ചെറിഷ് വ്യക്തമാക്കി.

ടിയാന സംസാരിച്ചു തുടങ്ങിയപ്പോള്‍ വെറുമൊരു കൗതുകത്തിനാണ് വീഡിയോ പകര്‍ത്തിയത്. എന്നാല്‍ ഇത്രയും വലിയ കാര്യമാണ് മകള്‍ക്ക് പറയാന്‍ ഉണ്ടായിരുന്നത് എന്ന് അറിഞ്ഞിലെന്നും ചെറിഷ് പറഞ്ഞു. ടിയാന പറഞ്ഞത് ചിലപ്പോള്‍ നിങ്ങളുടെ മക്കള്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിച്ചതാകാം... ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ...

English summary
6 years old tiyana teaches her mother to rejoin with her dad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X