കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറില്‍ നിന്ന് ദുഃഖ വാര്‍ത്ത; പ്രവാസികള്‍ തീരാദുരിതത്തില്‍, ഭക്ഷണില്ല, വൈദ്യുതിയില്ല, അറസ്റ്റ് ഭയം

Google Oneindia Malayalam News

ദോഹ/ദില്ലി: ഇന്ത്യക്കാര്‍ക്ക് ഏറെ ഗുണം ചെയ്ത നാടാണ് ഖത്തര്‍. വിസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാവുന്നവരുടെ പട്ടികയില്‍ ഇന്ത്യക്കാരെയും ഉള്‍പ്പെടുത്തിയത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. രാജ്യത്തെ തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ഒട്ടേറെ പദ്ധതികള്‍ ഖത്തര്‍ ഭരണകൂടം നടപ്പാക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് മറിച്ചുള്ള ഒരു വിവരമാണ്.

ഖത്തറില്‍ ജോലിക്ക് പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി ഇന്ത്യക്കാരില്‍ ഒട്ടേറെ പേര്‍ ദുരതത്തില്‍ കഴിയുന്നുവെന്നാണ് റിപ്പോര്‍ട്ട്. മാസങ്ങളായി ജോലിയും കൂലിയുമില്ലാതെ ലേബര്‍ ക്യാംപില്‍ കഴിയുന്ന ഈ സംഘത്തെ സന്നദ്ധ സംഘടനകള്‍ സഹായിക്കുകയാണെന്നാണ് വിവരം. എംബസി ഉദ്യോഗസ്ഥര്‍ ഇടപെട്ട് പരിഹാര മാര്‍ഗങ്ങള്‍ കാണുന്നുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിവരങ്ങള്‍ ഇങ്ങനെ....

600 ലധികം ഇന്ത്യക്കാര്‍

600 ലധികം ഇന്ത്യക്കാര്‍

ഖത്തറില്‍ നിര്‍മാണ ജോലിക്ക് പോയ 600 ലധികം വരുന്ന ഇന്ത്യക്കാരാണ് കടുത്ത ദുരതം പേറുന്നത്. ആറ് മാസമായി ഇവര്‍ക്ക് ശമ്പളം നല്‍കുന്നില്ലത്രെ. അടുത്തിടെ ജോലിയും നഷ്ടമായി. വിസാ കാലവധി കഴിഞ്ഞതോടെ എന്തു ചെയ്യണമെന്നറിയാതെ പ്രയാസത്തിലാണ് പ്രവാസികള്‍.

മലയാളികള്‍ ഉള്‍പ്പെടെ

മലയാളികള്‍ ഉള്‍പ്പെടെ

മലയാളികള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് കൂലി ലഭിക്കാതെ ദുരിതം പേറുന്നത്. ലേംബര്‍ ക്യാംപില്‍ കഴിയുന്ന ഇവരെ സഹായിക്കാന്‍ മലയാളികള്‍ ഉള്‍പ്പെടുന്ന സന്നദ്ധ സംഘടനകള്‍ രംഗത്തുവന്നിരുന്നു. ഇവരാണ് ക്യാംപില്‍ ഭക്ഷണം കഴിക്കാനുള്ള അവസരം ഒരുക്കി കൊടുത്തിരുന്നത്. പിന്നീട് എംബസി ഉദ്യോഗസ്ഥരും വിഷയത്തില്‍ ഇപെടപ്പെട്ടു.

മറ്റൊരു ജോലി നോക്കുന്നു

മറ്റൊരു ജോലി നോക്കുന്നു

2022ല്‍ ഖത്തറിലാണ് ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം നടക്കുന്നത്. ഇതിന്റെ ഭാഗമായി ഒട്ടേറെ നിര്‍മാണ ജോലികള്‍ ഖത്തറില്‍ നടക്കുന്നു. ഈ ജോലിക്ക് വന്ന ഇന്ത്യക്കാരായ തൊഴിലാളികളാണ് കൂലി ലഭിക്കാത്തതിനാല്‍ ദുരിതം പേറുന്നത്. എംബസി ഇടപെട്ട് ഇതില്‍ ചിലര്‍ക്ക് മറ്റൊരു ജോലി ശരിയാക്കുന്നുണ്ടെന്നാണ് വിവരം.

വര്‍ഷങ്ങളായി ഖത്തറിലുള്ളവര്‍

വര്‍ഷങ്ങളായി ഖത്തറിലുള്ളവര്‍

300ഓളം തൊഴിലാളികള്‍ക്ക് മറ്റൊരു കമ്പനിയില്‍ ജോലി ശരിയാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മറ്റുള്ളവരെ നാട്ടിലേക്ക് അയക്കാനുള്ള നീക്കങ്ങളും അന്തിമഘട്ടത്തിലാണ്. കൂലി ലഭിക്കാത്തതിനാല്‍ പ്രയാസത്തിലായ പല തൊഴിലാളികളും എട്ടും പത്തും വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്യുന്നവരാണ്.

കമ്പനി ഇതാണ്

കമ്പനി ഇതാണ്

യാതൊരു വിധ നഷ്ടപരിഹാരവും തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് തൊഴിലാളികള്‍ പരിതപിക്കുന്നു. ഖത്തരി കമ്പനിയായ എച്ച്‌കെഎച്ച് ജനറല്‍ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ജോലിക്കാരാണ് പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നത്. കമ്പനി സാമ്പത്തികമായി ഞെരുക്കം നേരിട്ടതോടെയാണ് തൊഴിലാളികളും പെട്ടുപോയത്.

കുടുങ്ങിയത് ഇങ്ങനെ

കുടുങ്ങിയത് ഇങ്ങനെ

ഒരുകാലത്ത് 1200ലധികം തൊഴിലാളികളുണ്ടായിരുന്ന കമ്പനിയായിരുന്നു എച്ച്‌കെഎച്ച് ജനറല്‍ കോണ്‍ട്രാക്ടിങ് കമ്പനി. നഷ്ടത്തിലായതോടെ നിര്‍മാണ കരാറുകള്‍ ലഭിക്കാതായി. തൊഴിലാളികള്‍ക്ക് ജോലിയില്ലാതായി. ശമ്പളം ലഭിക്കാതെ വന്നതോടെ തൊഴിലാളികള്‍ ക്യാംപില്‍ തന്നെ കഴിയേണ്ടി വരികയായിരുന്നു.

വൈദ്യുതി ഇല്ലാതെ

വൈദ്യുതി ഇല്ലാതെ

ഇവര്‍ക്ക് സന്നദ്ധ സംഘടനകള്‍ ഭക്ഷണം എത്തിക്കാന്‍ സൗകര്യം ചെയ്തിരുന്നു. വൈദ്യുതി ഇല്ലാതെയാണ് തൊഴിലാളികള്‍ ക്യാംപില്‍ കഴിഞ്ഞിരുന്നതെന്ന് മലയാളിയായ എസ് കുമാര്‍ പറയുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന വ്യക്തിയാണിദ്ദേഹം. ആറ് മാസമായി ശമ്പളം ലഭിക്കുന്നില്ലെന്നും കുമാര്‍ പറഞ്ഞു.

പുറത്തിറങ്ങാന്‍ പറ്റാതെ

പുറത്തിറങ്ങാന്‍ പറ്റാതെ

മറ്റു മാര്‍ഗമില്ലാത്തതിനാലാണ് ശമ്പളമില്ലെങ്കിലും ഖത്തറില്‍ തുടരുന്നതെന്ന് കമ്പനിയിലെ പ്ലംബര്‍ പറയുന്നു. വിസ കാലാവധി കഴിഞ്ഞതിനാല്‍ അസുഖം ബാധിച്ചിട്ടു പോലും ആശുപത്രിയില്‍ പോയില്ല. അറസ്റ്റ് ചെയ്യുമോ എന്ന് ഭയന്ന് പുറത്തിറങ്ങാറില്ലെന്നും പേര് വെളിപ്പെടുത്തരുതെന്ന് പറഞ്ഞ് പ്ലംബര്‍ പ്രതികരിച്ചു.

25 പേരുടെ കത്ത്

25 പേരുടെ കത്ത്

25 തൊഴിലാളികള്‍ വിഷയം ഇന്ത്യന്‍ എംബസിയെ അറിയിച്ചു. അവര്‍ കമ്പനിക്ക് കത്തയച്ചു. എന്നാല്‍ കമ്പനി പ്രതികരിച്ചിട്ടില്ല. ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തെ എംബസി ഉദ്യോഗസ്ഥര്‍ സമീപിച്ചു. എല്ലാ വിധ സഹായവും നല്‍കാമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ടെന്നു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 ഒന്നും ഗുണം ചെയ്തില്ല

ഒന്നും ഗുണം ചെയ്തില്ല

ഏപ്രില്‍ പത്തിനാണ് എംബസി ആദ്യം കമ്പനിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചത്. പ്രതികരണമുണ്ടായില്ല. പിന്നീട് മെയ് അഞ്ചിന് വീണ്ടും ബന്ധപ്പെട്ടു. മെയ് 29ന് കേരളത്തിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിഷയത്തില്‍ ഇടപെട്ടിരുന്നു. എന്നാല്‍ ഇതൊന്നും ഗുണം ചെയ്തില്ലെന്ന് തൊഴിലാളിയായ ജര്‍ണൈല്‍ സിങ് പറഞ്ഞു.

 ഖത്തര്‍ ഫണ്ട്

ഖത്തര്‍ ഫണ്ട്

ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം, ഇന്ത്യയിലെ ഖത്തര്‍ എംബസി, ബന്ധപ്പെട്ട കമ്പനി എന്നിവരുമായെല്ലാം മാധ്യമങ്ങള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചിട്ടില്ല. മലയാളികള്‍ക്ക് പുറമെ, ബംഗ്ലാദേശ്, നേപ്പാള്‍, ഫിലിപ്പീന്‍ എന്നീ രാജ്യങ്ങളിലുള്ളവരും ജോലി ചെയ്യുന്ന കമ്പനിയാണ് പ്രതിസന്ധിയില്‍ അകപ്പെട്ടത്. പ്രതിസന്ധിയില്‍ അകപ്പെട്ട കമ്പനികളിലെ ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കുന്നതിന് പ്രത്യേക ഫണ്ട് ഖത്തര്‍ ഭരണകൂടം ഒരുക്കിയിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.

മഹാരാഷ്ട്ര കത്തുന്നു; വ്യാപക അക്രമങ്ങള്‍, പോലീസുകാരന്‍ കൊല്ലപ്പെട്ടു, നേതാക്കള്‍ക്ക് മര്‍ദ്ദനം!!മഹാരാഷ്ട്ര കത്തുന്നു; വ്യാപക അക്രമങ്ങള്‍, പോലീസുകാരന്‍ കൊല്ലപ്പെട്ടു, നേതാക്കള്‍ക്ക് മര്‍ദ്ദനം!!

English summary
600 Indians in Qatar for 2022 Football World Cup infra stranded with no pay
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X