അവസാന നിമിഷത്തെ ആ തീരുമാനം വഴിത്തിരിവായി..64കാരന് 6 കോടി സമ്മാനം
എന്നെങ്കിലും ഭാഗ്യം തങ്ങളെ തേടിയെത്തുമെന്നുതന്നെയാണ് ഈ ആളുകൾ വിശ്വസിക്കുന്നത്ആ വിശ്വാസത്തിൽ തെറ്റില്ലെന്നാണ് ഈ 64 കാരന്റെ വിജയം പറയുന്നത്

ലോട്ടറി മാഹാഭാഗ്യമാണെന്ന് പറഞ്ഞാൽ അങ്ങനെ തള്ളിക്കളയാൻ പറ്റില്ല. അത്രയധികം ആളുകൾക്കാണ് ലോട്ടറിയിലൂടെ മഹാഭാഗ്യം തേടിവന്നിട്ടുള്ളത്. ഇന്നല്ലെങ്കിൽ നാളെ ഭാഗ്യം തേടിവരുമെന്ന വിശ്വാസത്തിലാണ് ആളുകൾ വീണ്ടും ലോട്ടറി എടുക്കുന്നതും. പതിവായി ലോട്ടറി എടുക്കുന്നവരുണ്ടാവും വർഷങ്ങളായി ലോട്ടറി എടുക്കുന്നവർ ഉണ്ടാകും
എന്നെങ്കിലും ഭാഗ്യം തങ്ങളെ തേടിയെത്തുമെന്നുതന്നെയാണ് ഈ ആളുകൾ വിശ്വസിക്കുന്നത്. ആ വിശ്വാസത്തിൽ തെറ്റില്ലെന്നാണ് ഈ 64 കാരന്റെ വിജയം പറയുന്നത്. ജോലിയിൽ നിന്നൊക്കെ വിരമിച്ചിരിക്കുമ്പോഴാണ് ഇദ്ദേഹത്തിന് ഭാഗ്യം വരുന്നത്. വിശദമായി വായിക്കാം....

ജോലിയിൽ നിന്ന് വിരമിച്ചിരിക്കുന്ന ജോൺ...
പാരാമെഡിക്കായിരുന്നു ജോൺ വാട്കിൻസ്. മക്കളും കൊച്ചുമക്കളുമൊക്കെയായി ജീവിക്കുന്നു. മുപ്പത് വർഷത്തോളമായി ജോൺ ലോട്ടറി എടുക്കുന്നു. എന്നെങ്കിലും തന്നെ തേടി ഭാഗ്യം എത്തും എന്ന് ജോൺ വിശ്വസിച്ചിരുന്നു. നീണ്ട മുപ്പത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ അദ്ദേഹത്തെ തേടി ആ ഭാഗ്യം വന്നു. ചക്രം കറങ്ങുന്നത് കണ്ടപ്പോൾ തന്നെ ഇത്തവണ തന്നെ തേടി ഭാഗ്യം എത്തുമെന്ന് ജോണ‍് കരുതി.ഉറപ്പായ $500,000 വിജയം തനിക്കൊപ്പം ഉണ്ടെന്ന് ജോണ‍് കരുതി. എന്നാൽ അതിനേക്കാൾ വലിയ സമ്മാനമാണ് അദ്ദേഹത്തെ തേടിയെത്തിയത്.

വഴിത്തിരിവായ ആ തീരുമാനം കൊണ്ടുവന്ന മഹാഭാഗ്യം...
ടിക്കറ്റ് വാങ്ങാൻ തീരുമാനിച്ചപ്പോൾ അദ്ദേഹം സീക്ലിഫ് ഡ്രൈവിലെ സീക്ലിഫ് സ്റ്റോപ്പിലും ഷോപ്പ് വെറൈറ്റിയിലും ആയിരുന്നു; എന്നാൽ.. ഇത്തവണ അദ്ദേഹം പതിവിൽ നിന്ന് വ്യത്യസ്തമായ ഒന്ന് തിരഞ്ഞെടുത്തു.."ഞാൻ സാധാരണയായി ബിഗ് സ്പിൻ കളിക്കാറുണ്ട്, പക്ഷേ ഇത്തവണ അതിനേക്കാൾ വലവിയ സ്പിന്നിലൂടെ ഭാഗ്യം പരീക്ഷിക്കാൻ ഞാൻ തീരുമാനിച്ചു," അദ്ദേഹം പറഞ്ഞു. $800,000 ആണ് ജോണിന് ലഭിച്ചത്. പക്ഷേ ഒരു മില്യൺ ഡോളർ ലഭിക്കുമായിരുന്നു. എന്നാൽ അത് ലഭിച്ചില്ല, പക്ഷേ ജോണിന് സങ്കടം ഇല്ല..

കടം തീർക്കും കുട്ടികളെ സഹായിക്കും
സമ്മാനത്തുക കൊണ്ട് ചെയ്യാനുള്ള കാര്യങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞു. കടം തീർക്കുകകയും കുട്ടികളെ സഹായിക്കുകയും അതുപോലെ തന്നെ ഭാവിയിലേക്ക് കുറച്ച് പണം സേവ് ചെയ്തു വെയ്ക്കുകയും വേണമെന്നാണ് ജോൺ പറയുന്നത്. ഇനി സമാധാനത്തോടെ ഇരിക്കാം എന്നും ജോൺ പറഞ്ഞു..അതേസമയം, നേരത്തെ ഒരു സ്കൂൾ അധ്യാപകനും ലോട്ടറി അടിച്ചിരുന്നു. അദ്ദേഹം സ്കൂളിലേക്ക് പോകാൻ നിൽക്കുമ്പോഴായിരുന്നു ലോട്ടറി അടിച്ച വിവരം അറിയിച്ചുകൊണ്ടുള്ള ഫോൺവരുന്നത്. ഒരു മില്യൺ ഡോളർ അദ്ദേഹത്തിന് സമ്മാനം നേടുമായിരുന്നു. എന്നാൽ ഒരക്കത്തിനാണ് അദ്ദേഹത്തിന് അത് നഷ്ടമായത്..അതുപോലെ തന്നെ 18 കാരിക്കും കോടികൾ ലോട്ടറി

ആദ്യ ലോട്ടറി
290 കോടിയാണ് 18 കാരിക്ക് അടിച്ചത്. ശരിക്കും ഭാഗ്യം ഈ പെൺകുട്ടിയെ തേടിവരികയായിരുന്നു. ലോട്ടറി ഒന്നും എടുക്കാത്ത വ്യക്തിയാണ് ഈ പെൺകുട്ടിക്ക്. മുത്തച്ഛൻ പറഞ്ഞതുകൊണ്ടാണ് അന്ന് ലോട്ടറി എടുക്കാൻ തീരുമാനിച്ചത്.ഒന്റാറിയോ നിവാസിയായ പെൺകുട്ടി പിറന്നാൾ ദിനത്തിൽ തനിക്കായി എന്തെങ്കിലും സ്പെഷ്യൽ വാങ്ങാൻ കടയിലെത്തിയതായിരുന്നു. എന്നാൽ അവൾ ആശയക്കുഴപ്പത്തിലായി. അപ്പോഴാണ് ഒരു ലോട്ടറി ടിക്കറ്റ് വാങ്ങാൻ അവളുടെ മുത്തച്ഛൻ നിർദ്ദേശിക്കുന്നത്..












Click it and Unblock the Notifications