കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

65കാരിക്ക് ഒറ്റ പ്രസവത്തില്‍ കുഞ്ഞുങ്ങള്‍ എത്രയാന്നോ?

  • By Mithra Nair
Google Oneindia Malayalam News

ബെര്‍ലിന്‍ : 65ാം വയസ്സില്‍ അമ്മയായവുകയോ? അതെല്ലോ.. ആനെഗ്രെറ്റ് റൌണിഗ് ആണ് 65 ാം വയസിസില്‍ അമ്മയായാത്. അതും ഒറ്റ പ്രസവത്തില്‍ പിറന്നതാകട്ടെ നാല് പൊന്നാമനകള്‍. ഒരു പെണ്‍കുഞ്ഞും മൂന്ന് ആണ്‍കുഞ്ഞുങ്ങളും. ജര്‍മനിയിലാണ് സംഭവം.

ആനെഗ്രെറ്റ് റൌണിഗ് എന്ന അധ്യാപികയാണ് ഒറ്റ പ്രസവത്തില്‍ നാല് കുഞ്ഞുള്‍ങ്ങക്ക് ജന്മം നല്‍കിയത്. ഗര്‍ഭാവസ്ഥയുടെ 26ാം ആഴ്ചയിലായിരുന്നു പ്രസവം. അതുകൊണ്ടുതന്നെ ചില സങ്കീര്‍ണതകളുണ്ട്. എന്നാലും നാല് കുഞ്ഞുങ്ങളും അതിജീവിക്കും എന്നാണ് ഡോക്ടര്‍മാരുടെയും കുടുംബക്കാരുടെയും പ്രതീക്ഷ.

-baby2.jpg -Properties

എന്നാല്‍ ഇത് ആനെഗ്രെറ്റിന്റെ ആദ്യ പ്രസവം ഒന്നു മല്ല കെട്ടോ. 9 മുതല്‍ 44 വയസ്സു വരെ പ്രായം ഉള്ള 13 കുട്ടികളുടെ അമ്മയാണ് ആനെഗ്രെറ്റ്. കൂടാതെ ഏഴ് പേരക്കുട്ടികളുമുണ്ട്. ആനെഗ്രെറ്റ് പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു .കുഞ്ഞുങ്ങള്‍ക്ക് പേരിട്ടു നീത, ഡ്രെയ്‌സ്, ബെന്‍സ്, ഫ്‌ജോന്‍. 655 ഗ്രാമിനും 960 ഗ്രാമിനും ഇടയിലാണ് കുഞ്ഞുങ്ങളുടെ തൂക്കം.

-baby.jpg -Properties

തനിക്ക് കുഞ്ഞനിയനെയോ അനിയത്തിയെയോ തരണമെന്ന 9 വയസ്സുകാരിയായ മകളുടെ ആവശ്യം പരിഗണിച്ചാണ് വീണ്ടും അമ്മയാകാന്‍ തീരുമാനിച്ചതെന്ന് ആനെഗ്രെറ്റ് പറഞ്ഞു. 65ാം വയസ്സില്‍ അമ്മയാകാനുള്ള ആനെഗ്രെറ്റിന്റെ തീരുമാനത്തെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നുവെങ്കിലും അതൊന്നും വകവെയ്ക്കാതെ അവര്‍ മുന്നോട്ടുപോവുകയായിരുന്നു.

English summary
A 65-year-old teacher from Berlin has given birth to quadruplets after a pregnancy that was widely criticized by medical professionals because of her age
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X