67ാം വയസ്സില്‍ ഇരട്ടി ഭാഗ്യം; എടുത്ത രണ്ട് ലോട്ടറിക്കും കോടികള്‍; ഭാഗ്യവാന്റെ പേര് പുറത്തുവിടില്ല, കാരണം
ഒരുപക്ഷേ ഇങ്ങനൊരു ഭാഗ്യവാന്‍ അപൂര്‍വ്വമായിരിക്കും. ഒരു ലോട്ടറി അടിക്കുന്നത് തന്നെ അത്ഭുതമാണ്

ഓരോ മനുഷ്യന്മാരുടെ ഭാഗ്യം കേട്ടാല്‍ അത് വിശ്വസിക്കാന്‍ ഇത്തിരി പാട് ആയിരിക്കും. പ്രത്യേകിച്ച് ലോട്ടറിയുടെ കാര്യത്തില്‍ കണ്ണുപൂട്ടി ഒന്ന് തുറക്കുമ്പോഴേക്കായിരിക്കും ലക്ഷപ്രഭു ആകുന്നത്. ഇനി പറയാന്‍ ഭാഗ്യം ഒരു ഭാഗ്യവാനെക്കുറിച്ചാണ്.
ഒരുപക്ഷേ ഇങ്ങനൊരു ഭാഗ്യവാന്‍ അപൂര്‍വ്വമായിരിക്കും. ഒരു ലോട്ടറി അടിക്കുന്നത് തന്നെ അത്ഭുതമാണ്..എന്നാല്‍ രണ്ട് ലോട്ടറിയോ..രണ്ടുകോടിക്കടുത്താണ് ഈ ഭാഗ്യശാലിക്ക് ലഭിച്ചത്. ഇനി എങ്ങനെയാണ് ഇദ്ദേഹം ആ ലോട്ടറികള്‍ എടുക്കുന്നതിലേക്ക് എത്തിയതെന്ന് നോക്കിയാലോ..അതിന്റെ പിന്നില്‍ ഒരു കഥയുണ്ട്.

67ാം വയസ്സിൽ ഭാഗ്യമെത്തി...
67ാം വയസ്സിലാണ് ഈ മനുഷ്യനെ തേടി ഭാഗ്യമെത്തിയത്. ആ രാത്രിയാലാണ് ഭാഗ്യം ആ മനുഷ്യനെ തേടിവന്നത. ഫെബ്രുവരി 6-ന് ഫാന്റസി 5 ഡ്രോയിംഗിനായി ഇദ്ദേഹം ഓണ്‍ലൈനില്‍ ടിക്കറ്റ് വാങ്ങിയതായി പറഞ്ഞു. അന്നു രാത്രി തന്നെ ഫലം വന്നു നോക്കുമ്പോള്‍ രണ്ടിനും സമ്മാനം. ഓക്ക്‌ലാൻഡ് കൗണ്ടിക്കാരൻ ആയ ഇദ്ദേഹത്തിന്റെ ജീവിതം അതോടെ മാറി.

രണ്ട് ടിക്കറ്റിനും സമ്മാനം
ഇദ്ദേഹം എടുത്ത ടിക്കറ്റിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. സമാനമായ ടിക്കറ്റുകൾ ആണ് അദ്ദേഹം എടുത്തിരുന്നത്. വർഷങ്ങളായി ലോട്ടറി എടുക്കുന്ന ആളാണ് ഇദ്ദേഹം. "എല്ലാ ആഴ്ചയും ഞാൻ ഒരു മൾട്ടി-ഡ്രോ ഫാന്റസി 5 ടിക്കറ്റ് വാങ്ങുന്നു, നാല് വർഷമായി ഒരേ നമ്പർ വെച്ച് ഞാൻ കളിക്കുന്നു," അദ്ദേഹം പറഞ്ഞു. നഗരത്തിലേക്കു പോകുമ്പോഴായിരുന്നു അദ്ദേഹം ഒരു ടിക്കറ്റ് വാങ്ങിയത്. എന്നാൽ അതിന് മുമ്പ് തന്നെ അദ്ദേഹം ഒരു ടിക്കറ്റ് വാങ്ങിയിരുന്നു. ഒരേ പോലെയുള്ള ടിക്കറ്റ് ആയിരുന്നു.

ഭാഗ്യവാന്റെ പേര് ഒരിക്കലും പുറത്തുവരില്ല..കാരണം..
"ഡ്രോയിംഗ് കഴിഞ്ഞ് എന്റെ ടിക്കറ്റുകൾ പരിശോധിക്കാൻ ഞാൻ എന്റെ ലോട്ടറി അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്തു, $240,338 സമ്മാനം കെട്ടിക്കിടക്കുന്നത് കണ്ടപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല. ഡ്രോയിംഗുകളിലൊന്നിൽ ഞാൻ വിജയിച്ചുവെന്ന് മനസ്സിലാതിനു പിന്നാലെ രണ്ട് ടിക്കറ്റുകൾക്കും ഓരോന്നിനും 120,169 ഡോളർ നേടിയെന്ന് മനസ്സിലായെന്നും തനിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല എന്നും അദ്ദേഹം പറയുന്നു. അതേസമയം. സമ്മാനം വാങ്ങാനായി അദ്ദേഹം മിഷിഗൺ ലോട്ടറി ആസ്ഥാനം സന്ദർശിക്കുകയും അജ്ഞാതനായി തുടരാൻ തീരുമാനിക്കുകയും ചെയ്തു. ഈ നേട്ടം മകന്റെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കാനും ബാക്കിയുള്ളത് ലാഭിക്കാനും അദ്ദേഹം പദ്ധതിയിടുന്നു

തേടിവരുന്ന ഭാഗ്യം...
നേരത്തെ, ഒന്റാറിയോയിലെ ഒഷാവയിലെ സ്റ്റീവൻ ആന്റൽ എന്ന ആൾക്കും ഇതുപോലെ ഭാഗ്യം വന്നിരുന്നു. അഞ്ച് വർഷത്തിനെ 3 തവണയായിരുന്നു അദ്ദേഹത്തിന് ലോട്ടറി അടിച്ചത്. OLG-യുടെ ബിഗ്ഗർ സ്പിൻ ഇൻസ്‌റ്റന്റ് ഗെയിമിലൂടെ $550,000 നേടി - കൂടാതെ അഞ്ച് വർഷത്തിനുള്ളിൽ തന്റെ മൂന്നാമത്തെ പ്രധാന സമ്മാനം നേടുകയും ചെയ്തു. "ഇത് എന്റെ മൂന്നാമത്തെ വലിയ വിജയമാണ്!" എന്ന് അദ്ദേഹം പറഞ്ഞു. "ഞാൻ 2018 ൽ $ 250,000 ഉം 2019 ൽ $ 100,000 ഉം നേടി." താൻ സ്ഥിരമായി ലോട്ടറി കളിക്കുന്നുണ്ടെന്ന് ആന്റൽ പറയുന്നു,












Click it and Unblock the Notifications