യുഎസില്‍ അതിര്‍ത്തി കടന്നെത്തിയ 68 ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു
വാഷിങ്ടണ്‍: അതിര്‍ത്തിപ്രദേശങ്ങളിലൂടെ യുഎസിലേക്ക് കുടിയേറാന്‍ ശ്രമിച്ച ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു. 68 ഓളം ഇന്ത്യക്കാരെയാണ് ഇതുവരെ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തത്. ഇവരെ വാഷിങ്ടണിലെ തടങ്കല്‍ കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
മാസങ്ങള്‍ക്ക് ശേഷമേ ഇനി ഇവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കുകയുള്ളൂ. രേഖകളില്ലാതെയാണ് ഇവര്‍ അതിര്‍ത്തി കടന്ന് എത്തിയിരിക്കുന്നത്. ഇതിനോടകം 68 ഇന്ത്യക്കാരെ ഇങ്ങനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 30 ദിവസത്തിനുള്ളിലാണ് ഇതില്‍ പകുതിപേരും പിടിയിലായതെന്ന് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ ഡയറക്ടര്‍ സത്‌നം സിംഗ് ചഹല്‍ പറയുന്നു.

കസ്റ്റഡിയില്‍ എടുത്തവരില്‍ ഭൂരിഭാഗവും പഞ്ചാബികളാണെന്നും അദ്ദേഹം വ്യക്തമാക്കി. രേഖകളില്ലാതെ അനധികൃതമായി കുടിയേറിയവരെ പിടിച്ചാല്‍ അവരെ തടവില്‍ പാര്‍പ്പിക്കുകയാണ് പതിവ്. ഇവരെ വിചാരണങ്ങള്‍ക്കുശേഷം കുറ്റക്കാരല്ലെന്ന് കണ്ടെത്തണമെങ്കില്‍ മാസങ്ങള്‍ വേണ്ടിവരും.
കുറ്റക്കാരല്ലെന്നു തെളിയുകയാണെങ്കില്‍ ഇവരെ യുഎസില്‍ തുടരാന്‍ അനുവദിക്കും. എന്നാല്‍ ഇവര്‍ കുറ്റക്കാരാണെങ്കില്‍ നാടുകടത്തും. അതുവരെ അവര്‍ തടവില്‍ കഴിയേണ്ടി വരും എന്നതാണ് നിയമം.












Click it and Unblock the Notifications