ലോകാവസാന പ്രചവനം ഫലിക്കുന്നു! കാലഡോണിയയില്‍ വന്‍ ഭൂചലനവും സുനാമി മുന്നറിയിപ്പുും

  • Written By:
Subscribe to Oneindia Malayalam

നൗമിയ: ഫ്രാന്‍സിലെ കാലഡോണിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആസ്ട്രേലിയയിലെ കിഴക്കന്‍ തീരത്ത് താമസിക്കുന്നവര്‍ക്കും പരിസര പ്രദേശങ്ങളിലുള്ളവര്‍ക്കുമാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ലോയാലിറ്റി ദ്വീപിന്‍റെ വടക്ക് 85 കിലോമീറ്റര്‍ മാറി 25 കിലോമീറ്റര്‍ വ്യാപ്തിയിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. രാവിലെ 9.45 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ന്യൂ കാലഡോണിയ, വനൗട്ടു, തലസ്ഥാന നഗരമായ നൗമിയ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റര്‍ പരിധിയില്‍ ശക്തമായ സുനാമിത്തിരകള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം നല്‍കിയിട്ടുള്ള മുന്നറിയിപ്പ്.

നിബിറു ലോകതത് നാശം വിതയ്ക്കുമോ! ഉത്തരവുമായി ശാസ്ത്രജ്ഞര്‍, ഭൂചലനവും ശക്തമായ സുനാമിയും! ലോകത്തിന് ഭീഷണി!


ടിബറ്റില്‍ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത,ലോകത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തം!!

തീരപ്രേദശത്തുനിന്ന് ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ട് കാലഡോണിയയില്‍ സൈറന്‍ മുഴക്കിയിരുന്നുവെങ്കിലും പിന്നീട് തിരികെയെത്താന്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തീരപ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 ഒരാഴ്ചക്കിടെ ഭൂചലനങ്ങള്‍

ഒരാഴ്ചക്കിടെ ഭൂചലനങ്ങള്‍


തിങ്കളാഴ്ച രാവിലെ 9.46 നുണ്ടായ ഭൂചലനത്തിന് പിന്നാലെ പലതവണ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടതായി പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പസഫിക് സമുദ്രത്തില്‍ സുനാമിത്തിരകളുടെ സാന്നിധ്യമുണ്ടോയെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം നിരീക്ഷിച്ചുവവരികയാണ്. ന്യൂ കാലഡോണിയയില്‍ ഒരു മീറ്റര്‍ വരെ ഉയരത്തില്‍ സുനാമിത്തിരകള്‍ വീശിയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് സുനാമി മുന്നറിയിപ്പ് കേന്ദ്രം നല്‍കുന്ന വിവരം. പസഫിക് സമുദ്രത്തിലെ ഭൂചലന സാധ്യതയുള്ള പസഫിക് റിംഗ് ഓഫ് ഫയറിലാണ് ഭൂചലനം അനുഭവപ്പെട്ടിട്ടുള്ളത്.

 ജനങ്ങള്‍ക്ക് ഭീഷണി

ജനങ്ങള്‍ക്ക് ഭീഷണി


5,600 ഓളം പേരാണ് ഫ്രാന്‍സിന്‍റെ തീരപ്രദേശത്തുള്ള ലോയല്‍റ്റി ദ്വീപില്‍ വസിക്കുന്നത്. രാത്രിയിലും ഭൂചലനം അനുഭവപ്പെട്ടോടെ തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പും ജാഗ്രതാ നിര്‍ദശവും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പസഫിക് സമുദ്രത്തോട് അടുത്തു കിടക്കുന്ന ലോയല്‍റ്റി ദ്വീപില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നുവെന്നും ഒക്ടോബര്‍ അവസാനം 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നുവെന്നും പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്.

 ഒരാഴ്ചക്കിടെ ഭൂചലനങ്ങള്‍

ഒരാഴ്ചക്കിടെ ഭൂചലനങ്ങള്‍


തിങ്കളാഴ്ച രാവിലെ 9.46 നുണ്ടായ ഭൂചലനത്തിന് പിന്നാലെ പലതവണ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടതായി പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പസഫിക് സമുദ്രത്തില്‍ സുനാമിത്തിരകളുടെ സാന്നിധ്യമുണ്ടോയെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം നിരീക്ഷിച്ചുവവരികയാണ്. ന്യൂ കാലഡോണിയയില്‍ ഒരു മീറ്റര്‍ വരെ ഉയരത്തില്‍ സുനാമിത്തിരകള്‍ വീശിയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് സുനാമി മുന്നറിയിപ്പ് കേന്ദ്രം നല്‍കുന്ന വിവരം. പസഫിക് സമുദ്രത്തിലെ ഭൂചലന സാധ്യതയുള്ള പസഫിക് റിംഗ് ഓഫ് ഫയറിലാണ് ഭൂചലനം അനുഭവപ്പെട്ടിട്ടുള്ളത്.

 ദുര്‍ബല പ്രദേശം

ദുര്‍ബല പ്രദേശം


പസഫിക് സമുദ്രത്തോട് അടുത്തുകിടക്കുന്ന ഫ്രഞ്ച് ഭൂപ്രദേശമായ ന്യൂകാലഡോണിയ ഭൂചലനങ്ങളും അഗ്നിപര്‍വ്വത വിസ്ഫോടനങ്ങളും കുടുതലായി സംഭവിക്കുന്ന പ്രദേശമാണ്. ആദ്യം 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ ശക്തി പിന്നീട് കുറയുകയായിരുന്നു. അടുത്ത കുറച്ച് മണിക്കൂറുകളില്‍ തീരപ്രദേശങ്ങളില്‍ തീവ്രതയേറിയ സുനാമിത്തിരകള്‍ വീശിയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം നല്‍കുന്ന വിവരം. ന്യൂ കാലഡോണിയയില്‍ ഇവ 0.3 മുതല്‍ 1 മീറ്റര്‍ വരെയും വനൗട്ടുവില്‍ 0.3 മീറ്ററില്‍ താഴെയുമുള്ള സുനാമിത്തിരകള്‍ക്ക് ഉടലെടുക്കുമെന്നും സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്കമാക്കിയിട്ടുണ്ട്.

 ശാസ്ത്രജ്ഞര്‍ തള്ളിക്കളഞ്ഞു

ശാസ്ത്രജ്ഞര്‍ തള്ളിക്കളഞ്ഞു


നിബിറു ​എന്ന ഗ്രഹം നിലനില്‍ക്കുന്നുവെന്നും ഭൂമിയുടെ നാശത്തിന് വഴിവെക്കുമെന്നുമുള്ള ആശയങ്ങളെ പരിഹസിച്ച് ഹര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകനും ജ്യോതി ശാസ്തജ്ഞനുമായ ജോന്നാതന്‍ മക്ഡോവല്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം മണ്ടത്തരങ്ങളെ എങ്ങനെയാണ് ഉള്‍ക്കൊള്ളേണ്ടതെന്ന് തനിക്ക് അറിയില്ലെന്നും ജോന്നാതനെ ഉദ്ധരിച്ച് എക്സ്പ്രസ്. കോ. യുകെ റിപ്പോര്‍ട്ട് ചെയ്യുന്നു.

 നാശം ഘട്ടംഘട്ടമായി മാത്രം

നാശം ഘട്ടംഘട്ടമായി മാത്രം

സെപ്തംബര്‍ 23 ന് ലോകം പൂര്‍ണ്ണമായും നശിക്കില്ല എന്നാണ് ഡേവിസ് മെയ്‌ഡെ പറയുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും ലോകം ഇല്ലാതാകുക. സെപ്റ്റംബര്‍ 23 മുതല്‍ ലോകാവസാന ഘട്ടങ്ങള്‍ ആരംഭിക്കുമെന്നും ഭൂമി നമ്മള്‍ കണ്ടതു പോലെ ആയിരിക്കില്ലെന്നും ഡേവിഡ് പറയുന്നു. ഡേവിസ് മെയ്‌ഡെയുടെ പ്രവചനങ്ങള്‍ ശുദ്ധ അസംബംന്ധം ആണെന്നാണ് ഭൂരിഭാഗം വരുന്ന ക്രിസ്തീയ സമൂഹവും ശാസ്ത്രലോകവും വിശേഷിപ്പിക്കുന്നത്. ക്രിസ്തുമതത്തില്‍ സംഖ്യാശാസ്ത്രമേ ഇല്ലെന്ന് ക്രിസ്ത്യന്‍ പുരോഹിതനായ എഡ് ടെസ്റ്റര്‍ പറയുന്നു. പ്രവചനത്തിന് യാതൊരു അടിത്തറയുമില്ലെന്ന് നാസയും പറയുന്നു.

കടല്‍ജീവികള്‍ മാത്രം

കടല്‍ജീവികള്‍ മാത്രം

അതിഭീമാകാരമായ പ്രകമ്പനത്തിനു ശേഷം കടലിലെ ഏതാനും ജീവികള്‍ മാത്രമായിരിക്കും അവശേഷിക്കുകയെന്നും പ്രവചനത്തില്‍ പറയുന്നു. മനുഷ്യരും ഭൂമിയിലെ മറ്റു ജീവജാലങ്ങളും സെപ്റ്റംബര്‍ 23 ലെ ലോകാവസാനത്തില്‍ ഇല്ലാതാകുമെന്നും പ്രവചനം പറയുന്നു. നിബിറു എന്ന ഗ്രഹം ഇല്ല എന്ന കാര്യത്തില്‍ ഗവേഷകര്‍ക്ക് 100 ശതമാനം ഉറപ്പാണ്. സെപ്തംര്‍ 23 ന് ലോകം അവസാനിക്കില്ലെന്നും ഗവേഷകര്‍ ഉറപ്പും നല്‍കിയിരുന്നു. ഇവ വെറും പറ്റിക്കല്‍ കഥകളാണെന്ന് നാസയും പറയുന്നു. ഇത് വര്‍ഷങ്ങള്‍ പഴക്കമുള്ള ലോകാവസാന കഥയാണെന്നും യാതൊരു അടിത്തറയുമില്ലെന്നുമാണ് ശാസ്ത്രം പറയുന്നത്.

English summary
A powerful 7.0-magnitude earthquake struck off the eastern coast of New Caledonia on Monday, triggering a brief tsunami warning and evacuation alert but causing no significant damage, local officials said.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്