നേപ്പാൾ - ടിബറ്റ് അതിർത്തിയിൽ ഭൂചലനം; ഇന്ത്യയുടെ ചില ഭാഗങ്ങളിലും പ്രകമ്പനം
ഡൽഹി: നേപ്പാൾ - ടിബറ്റ് അതിർത്തിയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ചൈനീസ് നഗരമായ ഷിഗാറ്റ്സെയിൽ കനത്ത നാശനഷ്ടം ഉണ്ടായതായാണ് വിവരം. 9 പേർ മരിച്ചതായാണ് വിവരം.
ഇന്ത്യയിലെ ചില ഭാഗങ്ങളിലും പ്രകമ്പനം ഉണ്ടായി. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ ( യു എസ് ജി എസ് ) പ്രകാരം നേപ്പാൾ - ടിബറ്റ് അതിർത്തിക്കടുത്തുള്ള ലോബുഷെയിൽ നിന്ന് 93 കിലോ മീറ്റർ വടക്കുകിഴക്കായി രാവിലെ 6.35 നാണ് ഭൂചലനം ഉണ്ടായത്.
ഭൂചലനത്തിന്റെ പ്രകമ്പനം ബീഹാറിൽ അനുഭവപ്പെട്ടു. ആളുകൾ അവരുടെ വീടുകളുടെയും അപ്പാർട്ട്മെന്റുകളുടെയും പുറത്ത് ഇറങ്ങിനിന്നു. അതേ സമയം ഭൂചലനത്തെ തുടർന്ന് വസ്തുവകകൾക്ക് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.













Click it and Unblock the Notifications