കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയെ ഞെട്ടിച്ച് രണ്ടാം ദിനവും വന്‍ ഭൂമികുലുക്കം; രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി... ആശങ്കകള്‍

Google Oneindia Malayalam News

കാലിഫോര്‍ണിയ: അമേരിക്കയെ അക്ഷരാര്‍ത്ഥത്തില്‍ ഭീതിയിലാക്കി കാലിഫോര്‍ണിയയില്‍ തുടര്‍ച്ചയായി ഭൂചലനങ്ങള്‍. തെക്കന്‍ കാലിഫോര്‍ണിയയില്‍ ആണ് തുടര്‍ച്ചയായി രണ്ട് ദിവസങ്ങളില്‍ ഭൂചലനം ഉണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ന്യൂസിലന്‍റില്‍ ശക്തമായ ഭൂചലനം: 7.4 തീവ്രത, സുനാമി മുന്നറിയിപ്പില്ലന്യൂസിലന്‍റില്‍ ശക്തമായ ഭൂചലനം: 7.4 തീവ്രത, സുനാമി മുന്നറിയിപ്പില്ല

തെക്കന്‍ കാലിഫോര്‍ണിയയില്‍ ആയിരുന്നു ഭൂചനം. വെള്ളിയാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് അനുഭവപ്പെട്ടത്. വ്യാഴാഴ്ച 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിന് പിറകേ ആയിരുന്നു ഇത്.

തെക്കന്‍ കാലിഫോര്‍ണിയയിലെ റിഡ്ജ്‌ക്രെസ്റ്റ് നഗരത്തിലാണ് ഭൂചലനം ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ടത്. ഡെത്ത് വാലി ദേശീയോദ്യാനത്തിന് സമീപമാണിത്.

Earthquake

ഇതിന് മുമ്പ് 1994 ല്‍ ആയിരുന്നു കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം ഉണ്ടായത്. അന്ന് റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത ആയിരുന്നു രേഖപ്പെടുത്തിയത്. ആ ഭൂചലനത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടിരുന്നു.

രണ്ട് പതിറ്റാണ്ടിന് ശേഷം അതിലും രൂക്ഷമായ ഭൂചലനം ഉണ്ടായിട്ടും ആളപായം ഒന്നും സംഭവിച്ചിട്ടില്ല. കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ചിലര്‍ക്ക് ചെറിയതോതില്‍ പരിക്കേറ്റിട്ടും ഉണ്ട്. കാലിഫോര്‍ണിയയില്‍ ഉണ്ടായ ഭൂചലനം മെക്‌സിക്കോയില്‍ വരെ അനുഭവപ്പെട്ടിരുന്നു.

English summary
7.1 Magnitude Earthquake jolts Southern California after 6.4 Magnitude quake on Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X