Get Updates
Get notified of breaking news, exclusive insights, and must-see stories!

ജപ്പാനിലും ന്യൂസിലന്റിലും ഭൂചലനം, സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു

റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തി, സുനാമി തിരകള്‍ ഒരു മീറ്റര്‍ ഉയരത്തില്‍

ടോക്യോ: ജപ്പാനില്‍ അതി ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം രാവിലെ ആറ് മണിയോടെ ആണ് ഉണ്ടായത്. ന്യൂസിലന്‍ഡില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. എന്നാല്‍ ആളപായവും നാശനഷ്ടവും രേഖപ്പെടുത്തിയിട്ടില്ല.വടക്കന്‍ പസഫിക് തീരങ്ങളില്‍ സുനാമി തിരകള്‍ അടിക്കാന്‍ തുടങ്ങിയതായി വിവിധ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനങ്ങള്‍ക്ക് സുനാമി മുന്നറിയിപ്പും നല്‍കിയിരുന്നു. പിന്നീട് സുനാമി മുന്നറിയിപ്പ് ജപ്പാന്‍ കാലാവസ്ഥ ഏജന്‍സി പിന്‍വലിച്ചു. സുനാമി മുന്നറിയിപ്പിനുള്ള ലക്ഷണങ്ങളൊന്നും കാണാനില്ലെന്ന് നീരിക്ഷണ കേന്ദ്രം അറിയിച്ചു. സെന്റയ് പോര്‍ട്ടില്‍ 1.4 മീറ്റര്‍ ഉയരത്തില്‍ തിരമാലയകള്‍ അടിച്ചെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ജപ്പാനില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഫുകുഷിമ ആണവ നിലയത്തിന് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പ്രദേശിക സമയം രാവിലെ ആറിനാണ് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.ജപ്പാന്‍ തലസ്ഥാനമായ ടോക്യോയിലെ കെട്ടിടങ്ങള്‍ അടക്കമുള്ള ഭൂചലനത്തില്‍ കുലുങ്ങുകയായിരുന്നു.

ഷിന്‍സോ ആബേ

ഷിന്‍സോ ആബേ

സുനാമി മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കുവേണ്ട സഹായങ്ങള്‍ നല്‍കാന്‍ അര്‍ജന്റീന സന്ദര്‍ശനത്തിനിടെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 മുന്നറിയിപ്പ്

മുന്നറിയിപ്പ്

ഫുക്കുഷിമ ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ കനത്ത ഭൂചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ജനങ്ങള്‍ക്ക് സുനാമി മുന്നറിയിപ്പ് നല്‍കിയത്. ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് പോകാനാണ് ജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടത്.

 പലഭാഗത്തും

പലഭാഗത്തും

പലഭാഗത്തും സുനാമി തിരകള്‍ കണ്ടതായും ജപ്പാന്റെ കാലാവസ്ഥ പഠനകേന്ദ്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സെന്‍തായ്, സോമ എന്നീ തീരങ്ങളിലാണ് 1.40 മീറ്റര്‍ ഉയരമുളള സുനാമി തിരകള്‍ കണ്ടതായി അറിയിപ്പ് ലഭിച്ചിരിക്കുന്നത്.

 പരിശോധിച്ചു

പരിശോധിച്ചു

ഭൂകമ്പത്തെ തുടര്‍ന്ന് ജപ്പാനിലെ ഫുക്കുഷിമയിലെ ആണവപ്ലാന്റ് അധികൃതര്‍ പരിശോധിച്ചു. പവര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+