കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്തോനേഷ്യയില്‍ വന്‍ ഭൂകമ്പം; പരിഭ്രാന്തരായ ജനം തെരുവിലേക്കോടി

Google Oneindia Malayalam News

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കൈലില്‍ 7.3 രേഖപ്പെടുത്തി. കിഴക്കന്‍ ഇന്തോനേഷ്യയിലെ മലുകു ദ്വീപിലാണ് ചലനം അനുഭവപ്പെട്ടത്. സുനാമി ഭീഷണിയില്ല. അതേസമയം, പരിഭ്രാന്തരായ ജനങ്ങള്‍ വീടു വിട്ടു പുറത്തേക്ക് ഓടി. ജനങ്ങള്‍ തെരുവില്‍ ഇറങ്ങി ഏറെ നേരം നിന്നു.

Earth

മലുകു ദ്വീപിലെ ടര്‍നേറ്റില്‍ ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വെ അറിയിച്ചു. പ്രാദേശി സമയം 6.30നാണ് ചലനം അനുഭവപ്പെട്ടത്. ശക്തമായ ഭൂകമ്പമാണെങ്കിലും ആളപായമുണ്ടായതായി വിവരം ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ പ്രതികരിച്ചു.

കഴിഞ്ഞാഴ്ച ഇതേ പ്രദേശത്ത് റിക്ടര്‍ സ്‌കൈലില്‍ 6.9 രേഖപ്പെടുത്തിയ ചലനം അനുഭവപ്പെട്ടിരുന്നു. തൊട്ടുപിന്നാലെയാണ് അതിനേക്കാള്‍ തീവ്രതയുള്ള ചലനമുണ്ടായിരിക്കുന്നത്. ഇതാണ് ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തരാക്കുന്നത്. എന്നാല്‍ സുനാമി ഭീഷണിയില്ലെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്.

കര്‍ണാടകത്തില്‍ മകള്‍ വിമതര്‍ക്കൊപ്പം; രാജിവച്ച അച്ഛന്റെ നിലപാടില്‍ മയം, മൂന്നാമനെ തേടി കോണ്‍ഗ്രസ്!!കര്‍ണാടകത്തില്‍ മകള്‍ വിമതര്‍ക്കൊപ്പം; രാജിവച്ച അച്ഛന്റെ നിലപാടില്‍ മയം, മൂന്നാമനെ തേടി കോണ്‍ഗ്രസ്!!

ഇടക്കിടെ ഭൂകമ്പമുണ്ടാകുന്ന പ്രദേശമാണ് ഇന്തോനേഷ്യയിലെ ഈ പ്രദേശങ്ങള്‍. കഴിഞ്ഞവര്‍ഷം സുലാവെസി ദ്വീപില്‍ 7.5 തീവ്രതയില്‍ ഭൂകമ്പമുണ്ടായിരുന്നു. അന്ന് 2200 പേരാണ് മരിച്ചത്. അത്രത്തോളം പേരെ കാണാതാകുകയും ചെയ്തു. 2004ല്‍ ഇന്തോനേഷ്യയിലെ സുമാത്രയിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും 170000 പേരാണ് മരിച്ചത്.

English summary
7.3 Magnitude Earthquake Strikes Eastern Indonesia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X