കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെക്സിക്കോയില്‍ വന്‍ ഭൂചലനം; റിക്ടര്‍സ്‌കെയിലില്‍ രേഖപ്പെടുത്തിയ 7.4 തീവ്രത, 6 മരണം

Google Oneindia Malayalam News

മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അപകടത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്കേ കേടുപാടുകള്‍ പറ്റുകയും 6 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. മെക്സിക്കോ സിവിൽ പ്രൊട്ടക്ഷൻ ഏജൻസിയാണ് മരണസംഖ്യ പുറത്തു വിട്ടത്. തെക്കൻ മെക്സിക്കോയിലെ പസഫിക് തീരത്താണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് മധ്യ അമേരിക്കയിലെ പസഫിക് തീരത്ത് സുനാമി മുന്നറിയിപ്പ് നൽകി.

ഓക്സാക്ക സംസ്ഥാനമാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം. ആളുകള്‍ക്ക് ജീവന്‍ നഷട്മായതും ഇവിടെ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഭൂകമ്പത്തെ തുടര്‍ന്ന് ഓക്സാക്ക സിറ്റിയില്‍ പലയിടങ്ങളിലും റോഡ് ഗതാഗതം തടസ്സപ്പെട്ടു. ഭൂകമ്പത്തില്‍ കേടുപാടുകള്‍ സംഭവിച്ച കെട്ടിടങ്ങങ്ങളുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഭൂകമ്പത്തിന്‍റെ പ്രഭവസ്ഥാനത്തും സമീപത്തുള്ള മലയോര ഗ്രാമങ്ങളിലും കെട്ടിടങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചുവെന്നാണ് പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam
earthquake

പോച്ചുത്‌ല പട്ടണത്തിൽ നിന്ന് 69 കിലോമീറ്റർ വടക്കുകിഴക്കായിട്ടാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചത്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 26 കിലോമീറ്റർ താഴെയായിരുന്നു ഭൂകമ്പമെന്നും അതോറിറ്റി വ്യക്തമാക്കുന്നു. പ്രഭവകേന്ദ്രത്തിന്റെ 1,000 കിലോമീറ്ററിനുള്ളിൽ അപകടകരമായ സുനാമി തരംഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് NOAA- യുടെ [നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ] പസഫിക് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

7 ദിവസത്തിനുള്ളില്‍ പാക് ഹൈക്കമ്മീഷനിലെ 50 % ജീവനക്കാരെ തിരിച്ചയക്കണമെന്ന് ഇന്ത്യ; കടുത്ത നടപടി7 ദിവസത്തിനുള്ളില്‍ പാക് ഹൈക്കമ്മീഷനിലെ 50 % ജീവനക്കാരെ തിരിച്ചയക്കണമെന്ന് ഇന്ത്യ; കടുത്ത നടപടി

English summary
7.4 earthquake marks in southern mexico; Kills at Least 5
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X