7.5 തീവ്രതയില്‍ വന്‍ ഭൂചലനം: അലാസ്‌ക തീരത്ത് സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു
ലോസാഞ്ചലസ്: അമേരിക്കയിലെ അലാസ്‌കയുടെ തീരത്ത് സുനാമി മുന്നറിയിപ്പ്. 7.5 തീവ്രതിയിൽ ഭൂകമ്പം രേഖപ്പെടുത്തിയതിന് പിന്നാലെ അമേരിക്കന്‍ ഏജന്‍സികളാണ് മുന്നറിയിപ്പ് നല്‍കിയത്. അമേരിക്കന്‍ തെക്കന്‍ തീരത്തിന്റെ ഭൂരിഭാഗ പ്രദേശങ്ങളിലുമാണ് ഇപ്പോള്‍ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. നേര്‍ത്ത ജനസംഖ്യയുള്ള അലാസ്‌ക, പെനിന്‍സുല എന്നീ മേഖലകളിലും ഇത് ബാധകമാണെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.













Click it and Unblock the Notifications