കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമൈക്കൻ തീരത്ത് ശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ്, റിക്ടർ സ്കെയിലിൽ 7.7 തീവ്രത!!

Google Oneindia Malayalam News

മിയാമി: ജമൈക്കൻ തീരത്ത് ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ജമെയ്ക്കക്കും ക്യൂബയ്ക്കും ഇടയിൽ കരീബിയനിലാണ് ഭൂചലനം ഉണ്ടായിട്ടുള്ളത്. ഇതോടെ മിയാമി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ആളുകളെ ഒഴിപ്പിച്ച് വരികയാണ്. യുഎസ് മെയിൻ ലാൻഡിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. ജമൈക്കയിലെ ലൂസിയയിൽ നിന്ന് 125 അകലെയാണ് പത്ത് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്നാണ് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

 പൌരത്വ നിയമ ഭേദഗതി സാമൂഹിക വിവേചനമുണ്ടാക്കുന്നത്: ചർച്ച ചെയ്യാൻ യൂറോപ്യൻ പാർലമെന്റ് പൌരത്വ നിയമ ഭേദഗതി സാമൂഹിക വിവേചനമുണ്ടാക്കുന്നത്: ചർച്ച ചെയ്യാൻ യൂറോപ്യൻ പാർലമെന്റ്

earthquake-15803

മണിക്കൂറുകൾക്ക് കെയ്മൻ ദ്വീപുകളിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും അനുഭവപ്പെട്ടിരുന്നു. മൂന്ന് മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച യുഎസ് പസഫിക് സുനാമി വാണിംഗ് സെൻറർ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ജമൈക്ക, ക്യൂബ, ബെലിസ, ഹോണ്ടുറാസ്, മെക്സിക്കോ, കെയ്മൻ ദ്വീപുകൾ എന്നിവിടങ്ങളിലാണ് ശക്തമായ തിരകൾക്ക് സാധ്യതയുള്ളത്. ഗ്വാണ്ടനാമോ, സാന്റിയാഗോ, ക്യൂബ, സിയൻഫ്യൂഗോസ്, ഹവാന എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. സ്വിമ്മിംഗ് പൂളുകളിലും മറ്റും ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പലരും സോഷ്യൽ മീഡിയിൽ പങ്കുവെച്ചിട്ടുണ്ട്.

English summary
7.7 Earthquake Triggers Tsunami Alert In Caribbean, Evacuation In US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X