കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പസഫിക്ക് സമുദ്രത്തിൽ ഭൂമികുലുക്കം, ന്യൂസിലൻഡിൽ സുനാമി മുന്നറിയിപ്പ്, വമ്പൻ തിരമാലകൾക്ക് സാധ്യത
സിഡ്നി: പസഫിക് സമുദ്രത്തില്‍ വമ്പന്‍ ഭൂമികുലുക്കം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. 7.7 തീവ്രതയിലാണ് ഭൂകമ്പം രേഖപ്പെടുത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ ന്യൂസിലന്‍ഡ് അടക്കമുള്ള രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. തെക്കന്‍ പസഫിക്കില്‍ സുനാമി രൂപപ്പെട്ടതായി ഓസ്ട്രേലിയന്‍ കാലാവസ്ഥ ഏജന്‍സികള്‍ സ്ഥിരീകരിച്ചതായ റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.
അര്‍ദ്ധരാത്രിയോടെ വാഓയില്‍ നിന്ന് 415 കിലോ മീറ്റര്‍ ആകലെ മാറിയാണ് ഭൂകമ്പം ഉണ്ടായിരുന്നത്. മേഖലയില്‍ അടുത്ത് മൂന്ന് മണിക്കൂറില്‍ വമ്പന്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ന്യൂസിലാന്‍ഡ്, ഫിജി, വാനുവാട, ന്യൂ കലെഡോണിയ എന്നീ രാജ്യങ്ങളിലാണ് വമ്പന്‍ തിരമാലകള്‍ക്ക് സാധ്യത.