കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമൈക്കയ്ക്കും ക്യൂബയ്ക്കും ഇടയില്‍ 7.7 തീവ്രതയുള്ള ഭൂമികുലുക്കം!! ആളപായമില്ല

  • By Desk
Google Oneindia Malayalam News

ജമൈക്ക: കരീബിയന്‍ രാജ്യങ്ങളായ ക്യൂബയ്ക്കും ജമൈക്കയ്ക്കും ഇടയിലുള്ള പ്രദേശങ്ങളില്‍ ഭൂമി കുലുക്കം.ചൊവ്വാഴ്ച ഉച്ച രണ്ടു മണിയോടെയാണ് റിക്ടര്‍ സ്കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂമികുലുക്കം അനുഭവപ്പെട്ടത്. ജമൈക്കയിലെ
മോണ്ടെഗോ ബേയുടെ വടക്കുപടിഞ്ഞാറ് ഭാഗമാണ് പ്രഭവ കേന്ദ്രം. ചെറിയ കുലുക്കം ഫ്ലോറിഡയുടെ വടക്ക് ഭാഗത്തും അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പലയിടത്തും സുനാമി മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്.

ക്യൂബയിലെ കേമാൻ ദ്വീപുകളിലും മെക്സികോയിലും ഭൂമി കുലുക്കം അനുഭവപ്പെട്ടിട്ടുണ്ട്. ഭൂമികുലുക്കത്തെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങളിലെ ആളുകളെ സൗത്ത് ഫ്ളോറിഡയില്‍ നിന്ന് ഒഴിപ്പിച്ചിരുന്നു.ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 earthquake3-

ആദ്യ ഭൂചലനത്തിന് പിന്നാലെ കേമൻ ദ്വീപുകൾക്ക് തെക്കുകിഴക്കായി 35 മൈൽ അകലെ 6.1 തീവ്രതയോടെ നിരവധി ഭൂചലനങ്ങൾ വൈകുന്നേരം 4:55 നും അനുഭവപ്പെട്ടു.കരീബിയന്‍ രാജ്യങ്ങളല്‍ 1946 ന് ശേഷമുണ്ടായ ഏറ്റവും വലിയ ഭൂചലനമാണിത്. തുടര്‍ ഭൂചലനങ്ങളുടെ പശ്ചാത്തലത്തില്‍ കരീബിയന്‍ മേഖലയില്‍ ചെറിയ സുനാമികള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ഉണ്ട്.3.5 അടിവരെ ഉയരത്തിലുള്ള തിരമാലകള്‍ വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്. തുടര്‍ചലനങ്ങള്‍ ഇനിയും ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്.

സഭയില്‍ നാടകീയ രംഗങ്ങള്‍; പ്രതിഷേധം മറികടന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനം, പ്രതിപക്ഷം ഇറങ്ങിപ്പോയിസഭയില്‍ നാടകീയ രംഗങ്ങള്‍; പ്രതിഷേധം മറികടന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനം, പ്രതിപക്ഷം ഇറങ്ങിപ്പോയി

സര്‍ക്കാറിന് വഴങ്ങി ഗവര്‍ണര്‍; പൗരത്വ നിമയത്തിനെതിരായ സര്‍ക്കാര്‍ നിലപാട് ഗവര്‍ണര്‍ സഭയില്‍ വായിച്ചുസര്‍ക്കാറിന് വഴങ്ങി ഗവര്‍ണര്‍; പൗരത്വ നിമയത്തിനെതിരായ സര്‍ക്കാര്‍ നിലപാട് ഗവര്‍ണര്‍ സഭയില്‍ വായിച്ചു

കേരള ബിജെപിക്കെതിരെ ഒ രാജഗോപാൽ; സിഎഎക്കെതിരായ പ്രചാരങ്ങളെ നേരിടാൻ ബിജെപിക്ക് നേതൃത്വമില്ല!കേരള ബിജെപിക്കെതിരെ ഒ രാജഗോപാൽ; സിഎഎക്കെതിരായ പ്രചാരങ്ങളെ നേരിടാൻ ബിജെപിക്ക് നേതൃത്വമില്ല!

English summary
7.7-magnitude earthquake strikes between Jamaica and Cuba
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X