ലിബിയയിൽ ഏഴ് ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയി;മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് കേന്ദ്രം
ട്രിപ്പോളി: ഏഴ് ഇന്ത്യന്‍ പൗരന്മാരെ ലിബിയയില്‍ നിന്ന് തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശ്, ബീഹാര്‍, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, എന്നിവിടങ്ങളിലെ സ്വദേശികളെയാണ് കഴിഞ്ഞ മാസത്തോടെ ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. സംഭവത്തെ തുടര്‍ന്ന് ലിബിയയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മോചിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. പെട്രോളിയം, നിര്‍മ്മാണം എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവരെയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.

ഇവര്‍ ഇന്ത്യയിലേക്ക് വരുന്നതിനായി ട്രിപ്പോളി വിമാനത്താവളത്തിലേക്ക് പോകുന്ന വഴിക്ക് അഷ്വെരിഫ് എന്ന സ്ഥലത്ത് വച്ച് ഇവരെ തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ലിബിയന്‍ സര്‍ക്കാരിനെയും മറ്റ് ചില അന്താരാഷ്ട്ര സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ ബന്ധപ്പെട്ടിട്ടുണ്ട്. എല്ലാവരും സുരക്ഷിതരാണെന്നും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
തട്ടിക്കൊണ്ടുപോയവരുടെ കുടുംബങ്ങളുമായും കേന്ദ്രസര്‍ക്കാര്‍ ബന്ധപ്പെട്ടിട്ടുണ്ട്. അതേസമയം, തട്ടിക്കൊണ്ടുപോയവര്‍ തൊഴില്‍ ഉടമയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവര്‍ സുരക്ഷിതരാണെന്നതിന് തെളിവായി എല്ലാവരുടെ ചിത്രങ്ങളും ഇവര്‍ തൊഴിലുടമയ്ക്ക് അയച്ച് നല്‍കിയിട്ടുണ്ട്. 2015ലും സമാനമായ സംഭവം ഉണ്ടായിരുന്നു. അന്ന് 39 തട്ടിക്കൊണ്ടുപോയ 39 ഇന്ത്യന്‍ തൊഴിലാളികളെ പിന്നീട് വിട്ടയച്ചിരുന്നു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications