കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിബിയയിൽ ഏഴ് ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയി;മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് കേന്ദ്രം

Google Oneindia Malayalam News

ട്രിപ്പോളി: ഏഴ് ഇന്ത്യന്‍ പൗരന്മാരെ ലിബിയയില്‍ നിന്ന് തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശ്, ബീഹാര്‍, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, എന്നിവിടങ്ങളിലെ സ്വദേശികളെയാണ് കഴിഞ്ഞ മാസത്തോടെ ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. സംഭവത്തെ തുടര്‍ന്ന് ലിബിയയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മോചിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. പെട്രോളിയം, നിര്‍മ്മാണം എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവരെയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.

india

രാജ്യത്തിന് ഒരിക്കലും നികത്താനാകാത്ത ശൂന്യത, പാസ്വാനെ അനുസ്മരിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയുംരാജ്യത്തിന് ഒരിക്കലും നികത്താനാകാത്ത ശൂന്യത, പാസ്വാനെ അനുസ്മരിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഇവര്‍ ഇന്ത്യയിലേക്ക് വരുന്നതിനായി ട്രിപ്പോളി വിമാനത്താവളത്തിലേക്ക് പോകുന്ന വഴിക്ക് അഷ്വെരിഫ് എന്ന സ്ഥലത്ത് വച്ച് ഇവരെ തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ലിബിയന്‍ സര്‍ക്കാരിനെയും മറ്റ് ചില അന്താരാഷ്ട്ര സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ ബന്ധപ്പെട്ടിട്ടുണ്ട്. എല്ലാവരും സുരക്ഷിതരാണെന്നും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പോലീസുദ്യോഗം രാജിവച്ച് രാഷ്ട്രീയത്തിലെത്തിയ പാസ്വാന്‍; 6 പ്രധാനമന്ത്രിമാര്‍ക്കൊപ്പം,4 സഖ്യത്തില്‍പോലീസുദ്യോഗം രാജിവച്ച് രാഷ്ട്രീയത്തിലെത്തിയ പാസ്വാന്‍; 6 പ്രധാനമന്ത്രിമാര്‍ക്കൊപ്പം,4 സഖ്യത്തില്‍

തട്ടിക്കൊണ്ടുപോയവരുടെ കുടുംബങ്ങളുമായും കേന്ദ്രസര്‍ക്കാര്‍ ബന്ധപ്പെട്ടിട്ടുണ്ട്. അതേസമയം, തട്ടിക്കൊണ്ടുപോയവര്‍ തൊഴില്‍ ഉടമയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവര്‍ സുരക്ഷിതരാണെന്നതിന് തെളിവായി എല്ലാവരുടെ ചിത്രങ്ങളും ഇവര്‍ തൊഴിലുടമയ്ക്ക് അയച്ച് നല്‍കിയിട്ടുണ്ട്. 2015ലും സമാനമായ സംഭവം ഉണ്ടായിരുന്നു. അന്ന് 39 തട്ടിക്കൊണ്ടുപോയ 39 ഇന്ത്യന്‍ തൊഴിലാളികളെ പിന്നീട് വിട്ടയച്ചിരുന്നു.

 ബിഹാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ? സത്യം വെളിപ്പെടുത്തി ഗുപ്തേശ്വർ പാണ്ഡെ: ബക്സാർ കൈവിട്ട് ജെഡിയു!! ബിഹാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ? സത്യം വെളിപ്പെടുത്തി ഗുപ്തേശ്വർ പാണ്ഡെ: ബക്സാർ കൈവിട്ട് ജെഡിയു!!

സ്റ്റുഡിയോയിലെ പൊട്ടിത്തെറിയില്ല, പുഞ്ചിരിയും വിജയമുദ്രയും; ഇന്ത്യ ടുഡേയോട് പ്രതികരിച്ച് അർണബ്സ്റ്റുഡിയോയിലെ പൊട്ടിത്തെറിയില്ല, പുഞ്ചിരിയും വിജയമുദ്രയും; ഇന്ത്യ ടുഡേയോട് പ്രതികരിച്ച് അർണബ്

English summary
7 Indian nationals abducted in Libya, Ministry of External Affairs says release attempt is underway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X