കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഴ് ഇന്ത്യക്കാരെ എത്യോപ്യയിൽ ബന്ധികളാക്കി; കമ്പനി ശമ്പളം നൽകാത്തതിൽ പ്രതിഷേധം

  • By Goury Viswanathan
Google Oneindia Malayalam News

ദില്ലി: ഏഴ് ഇന്ത്യക്കാരെ എത്യോപ്യയിൽ ബന്ധികളാക്കിയതായി റിപ്പോർട്ട് . ഇൻഫ്രാസ്ട്രക്ച്ചർ ലീസിംഗ് ആന്റ് ഫിനാൻഷ്യൽ സർവീസസ് എന്ന കമ്പനിയിലെ ഇന്ത്യൻ ജീവനക്കാരെയാണ് എത്യോപ്യക്കാരായ ജീവനക്കാർ തടവിൽവെച്ചിരിക്കുന്നത്. ജീവനക്കാർക്ക് ശമ്പളം നൽകുന്നില്ലെന്ന എന്ന പരാതിയെ തുടർന്നാണ് ഇവരെ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്.

എത്യോപ്യയിലെ മൂന്നിടങ്ങളിലായി ഇവരെ തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കമ്പനി കടക്കെണിയിലായതോടെയാണ് ജീവനക്കാരുടെ ശമ്പളം മുടങ്ങിയത്. തടഞ്ഞുവയ്ക്കപ്പെട്ട ഒരു ഇന്ത്യക്കാരന്റെ ഇ-മെയിൽ സന്ദേശത്തിൽ നിന്നുമാണ് വിവരം ലഭിച്ചത്. നവംബർ 25 മുതൽ തങ്ങളെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് സന്ദേശത്തിൽ പറയുന്നത്.

building

സ്ഥലത്തെ പോലീസും ജീവനക്കാർക്ക് പിന്തുണ നൽകുനനതായി ഇവർ ആരോപിക്കുന്നു. വിദേശകാര്യ മന്ത്രാലയം സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. സ്പാനിഷ് കമ്പനിയുമായി ചേർന്ന നടത്താനിരുന്ന ചില പദ്ധതികൾ റദ്ദാക്കപ്പെട്ടതാണ് ജീവനക്കാരെ പ്രകോപിതരാക്കിയതെന്നാണ് വിവരം.

9 മാസമായി ജീവനക്കാർക്ക് ശമ്പളം നൽകിയിരുന്നില്ല. ജീവനക്കാർക്ക് ശമ്പളം നൽകി ഇന്ത്യക്കാരെ മോചിപ്പിക്കണമെന്ന് കമ്പനിയോടെ അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ജീവനക്കാരുടെ പെൻഷനും നികുതിയടവും മുടങ്ങിയതിനെ തുടർന്ന് റിസർവ്വ് ബാങ്ക് കമ്പനിക്ക് ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. ഇതേ തുടർന്നാണ് പണം അയയ്ക്കാൻ സാധിക്കാതിരുന്നതെന്നാണ് കമ്പനി മാനേജ്മെന്റിന്റെ വിശദീകരണം.

മഞ്ഞുമൂടിയ ആർട്ടികിന് മുകളിലൂടെ ഈ മലയാളി ത്രിവർണ മഞ്ഞുമൂടിയ ആർട്ടികിന് മുകളിലൂടെ ഈ മലയാളി ത്രിവർണ

അയ്യപ്പന് വേണ്ടി 'ത്യാഗം' ചെയ്ത സുരേന്ദ്രനെ തള്ളി ആര്‍എസ്എസ്! ബിജെപിയുടെ സമരം പൊളിഞ്ഞത് ഇങ്ങനെ! അയ്യപ്പന് വേണ്ടി 'ത്യാഗം' ചെയ്ത സുരേന്ദ്രനെ തള്ളി ആര്‍എസ്എസ്! ബിജെപിയുടെ സമരം പൊളിഞ്ഞത് ഇങ്ങനെ!

English summary
7 indian IL&FS workers held hostage by unpaid staff in Ethiopia by unpaid staff in the company
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X