• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വെനസ്വേലയിൽ പ്രതിഷേധം ശക്തമാകുന്നു!!! സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്!!!

  • By Ankitha

കരക്കാസ്: വെനസ്വേലയിൽ മുഡറോ സർക്കാരിനെതിരെയുള്ള പ്രതിഷേധപരിപാടികൾ വീണ്ടും ശക്തിയാർജിക്കുന്നു. തിങ്കളാഴ്ച നടന്ന പ്രതിഷേധ പ്രകടനങ്ങൾ ആക്രമാസക്തമായി.പോലീസും പ്രതിഷേധകരും തമ്മിലുണ്ടായ ഏറ്റമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

മൂന്നു മാസത്തിലേറയായി നടക്കുന്ന പ്രതിഷേധപരിപാടികളിൽ പങ്കെടുത്തതിന് ഏറെ പേർ പോലീസ് കസ്റ്റഡിയിലായിരുന്നു. ഇവരി 700 അധികം പേരും ഇപ്പോഴും ജയിലിൽത്തന്നെയാണ്.വെനസ്വേലയിലുണ്ടായ അട്ടിമറി നീക്കത്തിന്‌ പിന്നിൽ അമേരിക്കയാണെന്ന വാദവും ഉയർന്നു വരുന്നു. ഇതു സംബന്ധമായ വാർത്ത പീപ്പീൾസ് വോൾഡാണ് റിപ്പോർട്ട് ചെയ്തത്.

സംഘർഷത്തിനു പിന്നിൽ അമേരിക്കയോ

സംഘർഷത്തിനു പിന്നിൽ അമേരിക്കയോ

അമേരിക്കയിൽ ട്രംപ് സർക്കാർ അധികാരത്തിലേറിയ ശേഷമാണ് വെനസ്വേലയിൽ മുഡറോ സർക്കാരിനെതിരെയുള്ള അട്ടിമറി നീക്കം ശക്തമായത്. രാജ്യത്തിന് അകത്തും പുറത്തുമുള്ള ചില ശക്തികളെ ഉപയോഗിച്ചാണ് അമേരിക്ക ഈ ശ്രമം നടത്തി വരുന്നതെന്ന്. ഇതിനായി 1948 ൽ ശീതയുദ്ധകാലത്ത് അമേരിക്ക രൂപം നൽകിയ ഓർഗനൈസേഷൻ ഓഫ് അമേരിക്ക സ്റ്റേറ്റ് സ് എന്ന സംഘടനയാണ് ഇതിനു പിന്നിലെന്നു സൂചന.

വെനസ്വേലക്കെതിരെ ഒഎഎസ്

വെനസ്വേലക്കെതിരെ ഒഎഎസ്

വെനസ്വേയിലെ മനുഷ്യാലമഘനം ഉയർത്തി കാണിച്ച് ഒഎഎസിന്റെ സെക്രട്ടറി ജനറൽ 75 പേജുള്ള റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. മഡുറോ സർക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങൾ, അവിടെ നടക്കുന്ന മാനുഷിക ദുരന്തങ്ങൾ, പ്രതിപക്ഷവുമായി കൂടിയാലോചന നടത്തുന്നതിൽ പരാജയപ്പെട്ടു എന്നിങ്ങനെയുള്ള കുറ്റപ്പെടുത്തലുകൾക്കാണ്‌ റിപ്പോർട്ടിലെ ഭൂരിഭാഗവും ഉപയോഗിച്ചിരിക്കുന്നത്‌. എത്രയും വേഗം തെരഞ്ഞെടുപ്പ്‌ നടത്തുന്നില്ലെങ്കിൽ ഒഎഎസ്‌ ജനാധിപത്യ പ്രമാണം നടപ്പിലാക്കുമെന്നും രാജ്യത്തെ സംഘടനയിൽ നിന്ന്‌ പുറത്താക്കുമെന്നുമുള്ള ഭീഷണിയും റിപ്പോർട്ടിലുണ്ട്‌.

ക്യൂബക്കു പിന്നിലെ വെനസ്വേലയും

ക്യൂബക്കു പിന്നിലെ വെനസ്വേലയും

ക്യൂബക്കു പിന്നാലെ വെനസ്വേലക്കുമെതിരെ സമ്മാര്‍ദമുണ്ടാക്കനാണ് അമേരിക്കയുടെ നീക്കം. ക്യൂബക്കെതിരെ നടത്തിയ അതെ രീതി തന്നെയാണ് ഇപ്പോൾ വെനസ്വേലക്കും മേൽ യുഎസ് പ്രയോഗിച്ചിരിക്കുന്നത്.

ഒഎഎസിൽ വെനസ്വേല വിഷയം പരിഗണിച്ചു

ഒഎഎസിൽ വെനസ്വേല വിഷയം പരിഗണിച്ചു

മാർച്ച്‌ 28 ന്‌ ചേർന്ന ഒഎഎസ്‌ യോഗത്തിൽ വെനസ്വേലൻ വിഷയം ചർച്ച ചെയ്തിരുന്നുവെങ്കിലും ജനാധിപത്യ പ്രമാണത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടി തീരുമാനിക്കുന്നതിനാവശ്യമായ മൂന്നിൽ രണ്ടു ഭൂരിപക്ഷമില്ലാത്തതിനാൽ മാറ്റിവയ്ക്കുകയായിരുന്നു.

സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതു അമേരിക്ക

സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതു അമേരിക്ക

ഫ്ലോറിഡയിലെ റിപ്പബ്ലിക്കൻ സെനറ്ററായ മാക്രോ റൂബിയോ നേരത്തേ തന്നെ ഹെയ്ത്തി, ഡൊമിനിക്കൻ റിപ്പബ്ലിക്ക്‌, എൽ സാൽവദോർ എന്നീ രാജ്യങ്ങളോട്‌ യോഗത്തിൽ പങ്കെടുത്ത്‌ വെനസ്വേലയെ പുറത്താക്കുന്ന പ്രമേയത്തെ അനുകൂലിക്കണമെന്നും അല്ലാത്തപക്ഷം അമേരിക്ക നൽകുന്ന വിദേശ സഹായധനം നിർത്തലാക്കുമെന്നും മൂന്നാര്റിയിപ്പ്‌ നൽകിയിരുന്നു

വെനസ്വേലൻ നാഷണൽ ഗാർഡിനു നേരെ ആക്രമ ശ്രമം

വെനസ്വേലൻ നാഷണൽ ഗാർഡിനു നേരെ ആക്രമ ശ്രമം

ഒഎഎസിൽ ഭൂരിപക്ഷം കിട്ടാത്തതിനെ തുടർന്ന് പ്രശ്നം തള്ളി പോകുകയായിരുന്നു. എന്നാൽ അമേരിക്ക വെനസ്വേലയിലെ വിമതരെ ഉപയോഗിച്ച്‌ സർക്കാരിനെതിരായി നീക്കം നടത്തിക്കൊണ്ടിരിക്കുന്നത്‌. ഏപ്രിൽ ഒന്നിന്‌ പ്രതിഷേധത്തിന്റെ മറവിൽ വെനസ്വേലൻ നാഷണൽ ഗാർഡിനു നേരെ കടന്നാക്രമണം നടത്താൻ പ്രിതപക്ഷാംഗങ്ങൾ ശ്രമം നടത്തി. ബാരിക്കേഡുകൾ തകർത്തും മറ്റ്‌ അതിക്രമങ്ങൾ നടത്തിയും സംഘർഷമുണ്ടാക്കാനാണ്‌ അവർ ശ്രമിച്ചത്‌. വെനസ്വേലയുടെ നിയമനിർമ്മാണ സഭയും നീതി നിർവഹണ സംവിധാനവും തമ്മിലുള്ള അധികാര വിഭജനം സംബന്ധിച്ചുള്ള തർക്കത്തിന്റെ ചുരുളഴിയാൻ തുടങ്ങിയതോടെയാണ്‌ പ്രതിപക്ഷം സംഘർഷത്തിന്റെ മാർഗത്തിലേയ്ക്കും അമേരിക്കൻ സഹായത്തോടെ അട്ടിമറി നീക്കത്തിനും തുടക്കം കുറിച്ചത്‌.

English summary
The explosion took place in Altamira, a neighborhood of the Chacao municipality of Caracas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more