ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന യൂ ട്യൂബ് താരം ഈ ഏഴുവയസുകാരൻ; വാർഷിക വരുമാനം 154. 84 കോടി
2018ൽ ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിപലം സ്വന്തമാക്കിയ യൂ ട്യൂബ് താരങ്ങളുടെ പട്ടിക അമേരിക്കൻ ബിസിന്നസ് മാഗസിനായ ഫോബ്സ് പുറത്തുവിട്ടു. പത്ത് പേരടുങ്ങുന്ന പട്ടികയിൽ ഒന്നാം സ്ഥാനക്കാരൻ ഏഴു വയസുകാരനായ റയാനാണെന്നതാണ് കൗതുകം.
കളിപ്പാട്ടങ്ങളെ പരിചയപ്പെടുത്തുകയും വിശകലനം നടത്തുകയും ചെയ്യുന്ന റയാൻ ടോയ്സ് റിവ്യു എന്ന യൂട്യൂബ് ചാനലിന്റെ കുട്ടി ഉടമയാണ് ഈ ഏഴു വയസുകാരൻ. 2017 ജൂൺ മുതൽ 2018 ജൂൺ വരെയുള്ള ഒരു വർഷകാലയളവിൽ 154. 84 കോടി രൂപയാണ് റയന്റെ വരുമാനം. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയാണിത്. 2017ൽ ഏഴാം സ്ഥാനത്തായിരുന്നു റയാൻ.

2015 ലാണ് റയാൻ തന്റെ യൂ ട്യൂബ് ചാനൽ ആരംഭിക്കുന്നത്. പതിനേഴ് മില്യൺ സബ്സ്ക്രൈബേഴ്സാണ് റയാന്റെ യൂ ട്യൂബ് ചാനലിനുള്ളത്. റയാൻ പുതിയ കളിപ്പാട്ടങ്ങൾ തുറക്കുന്നതും അതിനെ പരിചയപ്പെടുത്തുന്നതുമാണ് വീഡിയോയിൽ ഉളളത്. റയാന്റെ മാതാപിതാക്കളും സഹോദരിമാരും വീഡിയോകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഹോളിവുഡ് താരം ജേക്ക് പോളാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്.
ഫോബ്സിന്റെ കണക്ക് പ്രകാരം 1270. 26 കോടിയാണ് പത്തുപേരുടെയും കൂടി ആകെ വരുമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 42 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications