70 സെന്റീമീറ്ററോളം ദേഹത്താകെ പടര്‍ന്ന് വാല്‍, ഹനുമാന്റെ പ്രതിരൂപമാണെന്ന് അവകാശപ്പെട്ട് യുവാവ്
കാഠ്മണ്ഡു: ദേഹത്ത് ഒട്ടിപ്പിച്ച നിലയില്‍ മുടി വളരുന്നു. കേട്ടിട്ട് തന്നെ അമ്പരപ്പ് തോന്നുന്നു. നോപ്പാളില്‍ നിന്നുള്ള ദേശന്ത് അധികാരിയുടെ കാര്യമാണ് പറഞ്ഞത്. ശരീരത്തോട് പറ്റിപിടിച്ച് വളരുന്ന ഈ മുടി വാല് പോലെ നീണ്ടിരിക്കുകയായിരുന്നു. ഇത് പുറം ലോകത്ത് നിന്ന് മറച്ചുവെച്ചിരിക്കുകയായിരുന്നു ദേശന്ത്. എന്നാല്‍ ഇനി അങ്ങനെയൊന്ന് ഉണ്ടാവില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് പതിനാറുകാരനായ ദേശന്ത്. 70 സെന്റിമീറ്ററോളമാണ് ഇയാളുടെ ദേഹത്തിലൂടെ മുടി വളര്‍ന്നിരിക്കുന്നത്. ഇയാളെ നിരവധി ആശുപത്രികളില്‍ കൊണ്ടുപോയി പരിശോധിച്ചിരുന്നു. ശരീരത്തോട് അനുബന്ധമായി മുതുകെല്ലിന്റെ അടിവരെ നീണ്ടുനില്‍ക്കുന്നതാണ് മുടി കൊണ്ടുള്ള ഈ വാല്‍.

ഒരു പൂജാരിയുടെ നിര്‍ദേശപ്രകാരം ഇയാള്‍ ഈ മുടി ഇനി പരസ്യമായി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഭഗവാന്‍ ഹനുമാന്റെ അവതാരമാണ് ദേശന്ത് എന്നാണ് പൂജാരി പറഞ്ഞിരിക്കുന്നത്. ഇതേ തുടര്‍ന്ന് യുവാവ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തു. അത് വൈറലായി മാറിയിരിക്കുകയാണ്. മകന് നേപ്പാളിലും വിദേശത്തുമായി ചികിത്സ തേടിയിരുന്നെങ്കില്‍ കാര്യമില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. മകന്റെ ഈ രോമ വളര്‍ച്ച ഇല്ലാതാക്കാനായി ഒടുവില്‍ പൂജാരിയെ വരെ കാണുകയായിരുന്നു മാതാപിതാക്കള്‍. ഇയാളാണ് ദൈവത്തിന്റെ അവതാരമാണ് ദേശന്ത് എന്ന് ഇവരോട് പറഞ്ഞത്. മകന്റെ ശരീരത്തില്‍ രോമളര്‍ച്ചയും, അത് വാല് പോലെ കാണുന്നതും അഭിമാനമായി കാണാനാണ് പൂജാരി നിര്‍ദേശിച്ചിരിക്കുന്നത്.
ദേശന്തിന്റെ വാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആദ്യമൊക്കെ വലിയ ആശങ്ക തോന്നിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം മാറിയെന്ന് ദേശന്ത് പറയുന്നു. ഈ വാല്‍ പുറത്തുകാണിക്കാന്‍ മാതാപിതാക്കളും സമ്മതിച്ചിരിക്കുകയാണ്. തനിക്കും അതില്‍ വലിയ പ്രശ്‌നങ്ങളൊന്നും തോന്നുന്നില്ല. ഇതേ കുറിച്ചൊരു വീഡിയോ ടിക് ടോക്കിലൂടെ ചെയ്തപ്പോള്‍ അത് വൈറലായിരുന്നു. ഒരുപാട് പേര്‍ക്ക് ഇപ്പോള്‍ തന്റെ വാലിനെ കുറിച്ചറിയാം. അത് നല്ല കാര്യമാണെന്ന് തോന്നുന്നുവെന്നും ദേശന്ത് പറഞ്ഞു. സംവിധായകന്‍ പുഷ്‌കര്‍ നേപ്പാല്‍ ദേശന്തിന്റെ അഭിമുഖം നേരത്തെ എടുത്തിരുന്നു. പിറന്ന് അഞ്ച് ദിവസം കഴിഞ്ഞ് ആശുപത്രിയിലെത്തിക്കുന്നത് വരെ മകന്റെ ആരോഗ്യ നിലയെ കുറിച്ച് മാതാപിതാക്കള്‍ക്ക് അറിയില്ലായിരുന്നുവെന്ന് പുഷ്‌കര്‍ നേപ്പാള്‍ പറഞ്ഞു.
പല ആശുപത്രികളിലേക്കാണ് ഈ വാലിനെ കുറിച്ച് പരിശോധിക്കാന്‍ മകനെ കൊണ്ടുപോയത്. വിദേശത്ത് അടക്കം നല്ല ചികിത്സയ്ക്കായി കൊണ്ടുപോയി. എന്നാല്‍ എന്തൊക്കെ ചെയ്തിട്ടും ഈ വാല് വളര്‍ന്ന് കൊണ്ടിരുന്നുവെന്നും പുഷ്‌കര്‍ വ്യക്തമാക്കി. ഇതിന് ശേഷമാണ് പൂജാരിമാരുടെ സഹായം തേടിയത്. ഇവരാണ് ഈ വാല് വെട്ടിക്കളയരുതെന്ന് നിര്‍ദേശിച്ചത്. അതീന്ദ്രീയ ശക്തി ഈ കുട്ടിക്കത് ഉണ്ടെന്നാണ് പൂജാരിമാര്‍ പറയുന്നത്. ഭഗവാന്‍ ഹനുമാന്റെ പുനര്‍ജന്മമാണ് ദേശന്ത് എന്നാണ് പൂജാരിമാര്‍ അവകാശപ്പെടുന്നത്. വാല്‍ വളരുന്നത് ഇല്ലാതാക്കാന്‍ മാതാപിതാക്കള്‍ പിന്നീട് ശ്രമിച്ചിട്ടില്ല. മറ്റ് ചികിത്സകളും പിന്നീട് തേടിയിട്ടില്ല.












Click it and Unblock the Notifications