സെക്‌സിന് തയ്യാറായില്ല; 76 കാരന്‍ ഭാര്യയെ ചെയ്തത്, ഈ പ്രായത്തിലും ഇങ്ങനെ ചെയ്യുമോ?
ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ആറ് മാസമേ ആയിട്ടുള്ളൂ. ഭാര്യ സെക്‌സിന് സമ്മതിക്കുന്നില്ലെന്നാണ് റോയ്‌സിന്റെ പരാതി.
വാഷിങ്ടണ്‍: സെക്‌സിലേര്‍പ്പെടാന്‍ തയ്യാറായില്ലെന്ന് കാണിച്ച് ഭാര്യക്കെതിരേ 76കാരന്റെ ക്രൂരത. അമേരിക്കന്‍ സംസ്ഥാനമായ ഫ്‌ളോറിഡയിലാണ് ആശ്ചര്യപ്പെടുത്തിയ സംഭവം. ഭാര്യയുടെ പൃഷ്ടത്തില്‍ വെടിവയ്ക്കുകയായിരുന്നു ഭര്‍ത്താവ്.
സംഭവത്തില്‍ ഡൊണാള്‍ഡ് റോയ്‌സ് എന്നയാളെ അറസ്റ്റ് ചെയ്തു. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ആറ് മാസമേ ആയിട്ടുള്ളൂ. ഭാര്യ സെക്‌സിന് സമ്മതിക്കുന്നില്ലെന്നാണ് റോയ്‌സിന്റെ പരാതി.

ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതില്‍ ഭാര്യ വൈമനസ്യം കാണിച്ചുവെന്നും അതാണ് തന്നെ പ്രകോപിതനാക്കിയതെന്നും പ്രതി പോലിസിനോട് പറഞ്ഞു. എന്നാല്‍ പോലിസ് പറയുന്നത് മറ്റൊന്നാണ്. വീട്ടില്‍ ഇരുവരും കിടക്കുന്നത് സംബന്ധിച്ച തര്‍ക്കമുണ്ടായതാണ് അടിപിടിയിലെത്തിയതെന്നും പിന്നീട് റോയ്‌സ് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു.

ഇവരുടെ വീട്ടില്‍ താമസിക്കുന്ന സ്ത്രീയാണ് പോലിസിനോട് കാര്യങ്ങള്‍ വിശദീകരിച്ചത്. രണ്ട് വെടിയൊച്ചകള്‍ കേട്ടെന്ന് സ്ത്രീ പറഞ്ഞു. വെടിയൊച്ച കേട്ടെത്തിയ സ്ത്രീ കാണുന്നത് റോയ്‌സ് തോക്ക് പിടിച്ചുനില്‍ക്കുന്നതാണ്.

ഭാര്യ രക്തമൊലിച്ച് കിടന്നിട്ടും ഇയാളുടെ കലി അടങ്ങിയില്ല. വെടിയൊച്ച കേട്ടെത്തിയ സ്ത്രീ ചോരയൊലിച്ച് കിടക്കുന്ന ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോവണമെന്നു പറഞ്ഞിട്ടും റോയ്‌സ് തയ്യാറായില്ല. പിന്നീട് ഈ സ്ത്രീ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.

ലീ മെമ്മോറിയല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് റോയ്‌സിന്റെ ഭാര്യയിപ്പോള്‍. ഭര്‍ത്താവ് വെടിയുതിര്‍ക്കുമെന്ന് താന്‍ കരുതിയിരുന്നില്ലെന്ന് സ്ത്രീ പോലിസിനോട് പറഞ്ഞു. റോയ്‌സിനെതിരേ അയല്‍വാസികളും പോലിസില്‍ മൊഴി നല്‍കി.












Click it and Unblock the Notifications