ശവസംസ്ക്കാരത്തിനിടെ 'പരേതന്‍' എഴുനേറ്റു
ജാക്‌സണ്‍: ശവസംസ്‌ക്കാരച്ചടങ്ങിനിടെ പരേതന്‍ കണ്ണ തുറന്നു. മിസ്സിസിപ്പിയിലെ ജാക്‌സണിലാണ് സംഭവം നടക്കുന്നത. 78 കാരനായ വാള്‍ട്ടര്‍ വില്യംസ് ആണ് തന്റെ ശവ സംസ്‌ക്കാര ചടങ്ങിനിടെ എഴുനേല്‍ക്കാന്‍ ശ്രമിച്ചത്.
എഴുപതെട്ട് കാരാനായ വൃദ്ധന്‍ മരിച്ചെന്ന് സ്ഥിരീകരിച്ചത് ആശുപത്രി അധികൃതര്‍ തന്നെയായിരുന്നു. വൃദ്ധന്റെ അന്ത്യ കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ മക്കളും ബന്ധുക്കളുമായി ഒട്ടേറെപ്പേര്‍ എത്തിയിരുന്നു.

ഇതിനിടയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്ന ബാഗില്‍ തട്ടിയിട്ട് തുറക്കാന്‍ വൃദ്ധന്‍ ആവശ്യപ്പെട്ടത്. മരണത്തില്‍ പങ്ക് ചേരാനെത്തിയവരാകട്ടെ അന്തംവിട്ട് നില്‍ക്കുകയായിരുന്നു.
ഉടന്‍ തന്നെ ബന്ധുക്കള്‍ വൃദ്ധനെ ആശുപത്രിയിലെത്തിച്ചു. പേസ്‌മേക്കര്‍ പ്രവര്‍ത്തനം നിലച്ചപ്പോഴാണ് വൃദ്ധന് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ കരുതിയത്. എനന്ാല്‍ പേസ് മേക്കര്‍ പ്രവര്‍ത്തിയ്ക്കാന്‍ തുടങ്ങിയതോടെ വൃദ്ധന്റെ ഹൃദയമിടിയ്ക്കാന്‍ തുടങ്ങിയ കര്‍ഷകനായ വില്യം തന്റെ രണ്ടാം ജന്മത്തിലേക്കുള്ള തിരിച്ച് വരവിലാണ്.












Click it and Unblock the Notifications