കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2014 വിമാന ദുരന്തങ്ങളുടെ വര്‍ഷം, എട്ട് അപകടങ്ങള്‍ 750 ലധികം മരണം

  • By Soorya Chandran
Google Oneindia Malayalam News

ജക്കാര്‍ത്ത: വര്‍ഷാന്ത്യത്തിന് ശേഷിക്കുന്നത് വെറും മൂന്ന് ദിനങ്ങള്‍ മാത്രം. വര്‍ഷാന്ത്യങ്ങളിലെ പതിവ് പോലെ ലോകത്തെ കാത്തിരിക്കുന്നത് മറ്റൊരു ദുരന്തമാണോ... ഇന്തോനേഷ്യയില്‍ നിന്ന് പറയുന്നുയര്‍ന്ന വിമാനം കണ്ടെത്താനാകണേ എന്‌ന പ്രാര്‍ത്ഥനയിലാണ് ലോകം.

2014 എന്ന വര്‍ഷശം വിമാന ദുരന്തങ്ങള്‍ കൊണ്ട് ലോകത്തെ ഞെട്ടിച്ച വര്‍ഷമാണ്. യാത്രാവിമാനങ്ങള്‍ക്കുണ്ടായ വന്‍ അപകടങ്ങള്‍ എട്ടെണ്ണമാണ്. 750 ല്‍ അധികം ആളുകളാണ് കൊല്ലപ്പെട്ടത്.

<strong>Read More: 162 യാത്രക്കാരുമായി എയര്‍ ഏഷ്യാവിമാനം അപ്രത്യക്ഷമായി</strong>Read More: 162 യാത്രക്കാരുമായി എയര്‍ ഏഷ്യാവിമാനം അപ്രത്യക്ഷമായി

ഫെബ്രുവരി 16 ന് നേപ്പാള്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്ന് 18 പേര്‍ കൊല്ലപ്പെട്ടതായിരുന്നു ആദ്യത്തെ അപകടം. ഏറ്റവും ഒടുവില്‍ ഇതാ എയര്‍ ഏഷ്യ വിമാനം...

നേപ്പാള്‍ എയര്‍ലൈന്‍സ്

നേപ്പാള്‍ എയര്‍ലൈന്‍സ്

നേപ്പാള്‍ എയര്‍ലൈന്‍സിന്റെ ഫ്‌ലൈറ്റ് 183 ഫെബ്രുവരി 16 നാണ് തകര്‍ന്ന് വീണത്. കാനഡയില്‍ നിന്ന് വരികയായിരുന്നു വിമാനം. നെപ്പാളിലെ പൊഖാറയിലാണ് വിമാനം തകര്‍ന്ന് വീണത്. 18 പേര്‍ കൊല്ലപ്പെട്ടു.

എത്യോപ്യന്‍ എയര്‍ലൈന്‍സ്

എത്യോപ്യന്‍ എയര്‍ലൈന്‍സ്

വന്‍ ദുരന്തമായേക്കാവുന്ന ഒന്നായിരുന്നു ഇത്. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ലൈറ്റ് 702 രണ്ട് സഹപൈലറ്റുമാര്‍ ചേര്‍ന്ന് ഹൈ ജാക്ക് ചെയ്യുകയായിരുന്നു. എത്യോപ്യയില്‍ നിന്ന് റോമിലേക്ക് പോവുകയായിരുന്ന വിമാനമായിരുന്നു ഇത്. 202 യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്ന വിമാനം സുരക്ഷിതമായ പിന്നീട് ജനീവയില്‍ ഇറക്കി. ഫെബ്രുവരി 17 നായിരുന്നു സംഭവം.

എംഎച്ച് 370

എംഎച്ച് 370

2014 നെ ഏറ്റവും വേദനിപ്പിക്കുന്ന ഒരു ദുരന്തമാണ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ലൈറ്റ് 370 ന് സംഭവിച്ചത്. യാത്രക്കാരും ജീവനക്കാരുമായി 239 പേര്‍ ഉണ്ടായിരുന്ന വിമാനം അപ്രത്യക്ഷമായത് മാര്‍ച്ച് എട്ടിനായിരുന്നു. എന്നാല്‍ വിമാനം എവിടെപ്പോയി എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

മറ്റൊരു മലേഷ്യന്‍ ദുരന്തം കൂടി

മറ്റൊരു മലേഷ്യന്‍ ദുരന്തം കൂടി

നാല് മാസം കൂടി കഴിഞ്ഞപ്പോള്‍ മറ്റൊരു ദുരന്തം കൂടി മലേഷ്യന്‍ എയര്‍ലൈന്‍സിനെ വേട്ടയാടി. ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലാലംപൂരിലേക്ക് തിരിച്ച എംഎച്ച് 17 വിമാനം ഉക്രൈന്‍ അതിര്‍ത്തിയില്‍ വെടിവച്ചിട്ടു. യാത്രക്കാരും ജീവനക്കാരും അടക്കം 298 പേരാണ് കൊല്ലപ്പെട്ടത്. ജൂലായ്17 നായിരുന്നു അപകടം.

ദുരന്തങ്ങളുടെ ജൂലായ്

ദുരന്തങ്ങളുടെ ജൂലായ്

2014 ജൂലായ് മാസം വിമാന ദുരന്തങ്ങളുടെ മാസമായിരുന്നു. ഒരാഴ്ചക്കുള്ളില്‍ മൂന്ന് ദുരന്തങ്ങളാണ് വ്യോമയാന രംഗത്ത് ലോകം കണ്ടത്.

ട്രാന്‍സ് ഏഷ്യ

ട്രാന്‍സ് ഏഷ്യ

മലേഷ്യന്‍ വിമാനം ഉക്രൈനില്‍ ആക്രമിക്കപ്പെട്ടതിന് ആറ് ദിവസത്തിന് ശേഷം ജൂലായ് 23 ന് ട്രാന്‍സ് ഏഷ്യയുടെ വിമാനം തകര്‍ന്ന് 48 പേരാണ് കൊല്ലപ്പെട്ടത്. തായ് വാനിലെ കൗഷിങില്‍ നിന്ന് പെങ്കുവിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. വിമാനത്തില്‍ 58 യാത്രക്കാര്‍ ഉണ്ടായിരുന്നു.

എയര്‍ അള്‍ജീരിയ

എയര്‍ അള്‍ജീരിയ

ട്രാന്‍സ് ഏഷ്യയുടെ വിമാനം തകര്‍ന്നതിന്റെ തൊട്ടടുത്ത ദിവസം ലോകം കേട്ടത് എയര്‍ അള്‍ജീരിയയുടെ വിമാനം തകര്‍ന്നു എന്നാണ്. ബുര്‍ക്കിനോ ഫാസോയില്‍ നിന്ന് അള്‍ജിയേഴ്‌സിലേക്ക് പുറപ്പെട്ട വിമാനം അമ്പത് മിനിട്ടിന് ശേഷം തകര്‍ന്നുവീണു. 118 മരണം.

സെപാഹന്‍ എയര്‍ലൈന്‍സ്

സെപാഹന്‍ എയര്‍ലൈന്‍സ്

മാസം ഒന്ന് തികയും മുമ്പ് ആഗസ്റ്റ് 10 ന് വേറൊരു വിമാനാപകടം നടന്നു. ഇറാന്റെ സെപാഹന്‍ എയര്‍ലൈന്‍സ് വിമാനം മെഹ്‌റാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നുവീണു. 48 യാത്രക്കാരില്‍ 39 പേരും കൊല്ലപ്പെട്ടു.

ഒടുവില്‍

ഒടുവില്‍

ഇപ്പോഴിതാ എയര്‍ ഏഷ്യയുടെ വിമാനം. യാത്രക്കാരും ജീവനക്കാരും അടക്കം 162 പേരുണ്ട് വിമാനത്തില്‍. ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം.

English summary
8 flight accidents in 2014, killing more than 750
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X