അബുദാബി: പൊലീസിന്‍റെ ബൈക്കുകള്‍ മോഷ്ടിച്ച് കറങ്ങിയ കുട്ടിക്കള്ളന്‍മാര്‍ പിടിയില്‍
അബുദാബി: അബുദാബിയില്‍ പൊലീസിന്റെ മോട്ടോര്‍ സൈക്കിളുകള്‍ മോഷണം പോയി. മോഷണം നടത്തിയത് എട്ടു കുട്ടികള്‍. പതിനൊന്ന് മോട്ടോര്‍ സൈക്കിളുകളാണ് കുട്ടികള്ളന്‍മാര്‍ മോഷ്ടിച്ചത്. ഇവ നിരത്തിലൂടെ ഓടിയ്ക്കുകയും ചെയ്തു. കൂടുതല്‍ മോഷണം നടത്താന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് സംഘം പൊലീസ് പിടിയിലാകുന്നത്.
അബുദാബിയിലെ വിവിധ സ്‌റ്റേഷനുകളില്‍ നിന്നാണ് പതിനൊന്നോളം മോട്ടോര്‍ സൈക്കിളുകള്‍ കുട്ടികള്ളന്‍മാര്‍ തട്ടിയെടുത്തത്. പതിമൂന്നിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് കവര്‍ച്ച നടത്തിയത്. മഫ്രാക്കില്‍ നിന്നാണ് കുട്ടിക്കള്ളന്‍മാരെ പിടികൂടിയത്. മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടക്കുകയായിരുന്നു സംഘം.

കൂടുതല്‍ കവര്‍ച്ചയ്ക്കും ഇവര്‍ പദ്ധതിയിട്ടു. വേറിട്ട 11 മോഷണങ്ങളിലായിട്ടാണ് ഇവര്‍ ബൈക്കുകള്‍ തട്ടിയെടുത്തത്. അറസ്റ്റിലായവരം ഫാമിലി പ്രോസിക്യൂട്ടര്‍ക്ക് മുന്നില്‍ ഹാജരാക്കി ശിക്ഷ വിധിയ്ക്കും. വാര്‍ത്ത സമ്മേളനത്തിലാണ് അബുദാബി പൊലീസ് ഇക്കാര്യം അറിയിച്ചത്. മികച്ച സേവനം നല്‍കുകയും മാതൃകാപരമായ പെരുമാറ്റം ഉള്ളവരുമാണ് അബുദാബി പൊലീസുകാര്‍.












Click it and Unblock the Notifications