അധ്യാപികയെ പീഡിപ്പിച്ച കുറ്റത്തിന് 8 വയസ്സുകാരന്‍ കോടതിയില്‍
കുവൈത്ത് സിറ്റി: അധ്യാപികയെ പീഡിപ്പിച്ച കുറ്റത്തിന് 8 വയസ്സുകാരന്‍ കോടതിയില്‍. പ്രതിയ്ക്ക് 5 വര്‍ഷത്തെ തടവ് വിധിക്കണം എന്നായിരുന്ന അധ്യാപികയ്ക്കു വേണ്ടി വക്കീല്‍ വാദിച്ചത്. എന്നാല്‍ കോടതി മുറിയില്‍ എത്തിയ പ്രതിയെ കണ്ട ജഡ്ജി ഞെട്ടിപോവുകയായിരുന്നു.
എന്തിനാണ് താന്‍ കോടതിയില്‍ എത്തിയതെന്നോ, എന്ത് കുറ്റമാണ് ചെയ്തതെന്നോ ഈ വിദ്യാര്‍ത്ഥിക്ക് അറിയില്ല. അധ്യാപികയെ എങ്ങനെ പീഡിപ്പിച്ചു എന്നതാണ് അതിലും രസകരം.

സ്‌കൂളിലെ കളിസ്ഥലത്ത് വെച്ച് പേപ്പര്‍ കൊണ്ട് ഉണ്ടാക്കിയ വിമാനം അധ്യാപികയുടെ നേര്‍ക്ക് പറത്തി എന്നാണ് പരാതി.വിമാനം വന്നു വീണത് അരയ്ക്കു പുറകിലായപ്പോഴാണ് സംഭവം പീഡനമായത്.
തനിക്ക് ഏവിയേഷന്‍ എഞ്ചിനിയര്‍ ആകാനാണ് ആഗ്രഹമെന്നും അത് കൊണ്ടാണ് വിമാനം ഉണ്ടാകിയതെന്നും വിദ്യാര്‍ത്ഥി കോടതിയില്‍ പറഞ്ഞു. കേസില്‍ എന്ത് വിധി പ്രഖ്യാപിക്കും എന്ന ആശങ്കയിലാണ് കോടതി.












Click it and Unblock the Notifications