'ഹരിഹര്‍ നഗറിലെ' അപ്പുക്കുട്ടനെ പോലെ ഒരു ദന്തഡോക്ടര്‍, മണ്ടത്തരങ്ങള്‍ക്ക് കണക്കില്ല....
പാരിസ്: 'ടു ഹരിഹര്‍ നഗര്‍' എന്ന ചിത്രത്തില്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കഥാപാത്രമാണ് ജഗദീഷിന്റെ ദന്തഡോക്ടര്‍. ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ ജഗദീഷിന്റെ പല്ല് വില്ലനായ ജോണ്‍ ഹോനായ് ( റിസ ബാവ) പിഴുതെടുക്കുന്നുണ്ട്. രണ്ടാം ഭാഗത്തില്‍ മണ്ടത്തരങ്ങളുള്ള ദന്തഡോക്ടറായിട്ടാണ് ജഗദീഷ് എത്തുന്നത്. ജഗദീഷിന്റെ തൊഴില്‍ മേഖല ചിത്രത്തില്‍ അധികമൊന്നും കാണിയ്ക്കുന്നില്ല. എന്നാല്‍ അതുപോലൊരു ദന്തഡോക്ടര്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഉണ്ടെങ്കിലോ?
വിശ്വസിയ്ക്കാന്‍ അധികം ബുദ്ധിമുട്ടൊന്നും വേണ്ട. നെതര്‍ലന്റ് സ്വദേശിയായ ജാക്കോബസ് വാന്‍ നിരോപ് (51) ആണ് ജീവിത്തത്തിലെ ഡോക്ടര്‍ അപ്പുകുട്ടന്‍. പല്ലുവേദനയുമായി എത്തുന്ന രോഗിയുടെ വേദനയില്ലാത്ത പല്ല് പിഴുതെടുക്കുകയാണ് ഡോക്ടറുടെ വിനോദം. ഇനി പല്ലെടുത്താലോ വായ മുഴുവന്‍ പരിക്കുമായി മടങ്ങേണ്ടി വരും. ഫ്രാന്‍സിലായിരുന്നു നിരോപിന്റെ താമസം.

ഭീകരനായ ഈ ദന്തഡോക്ടറുടെ പരാക്രമങ്ങള്‍ക്ക് ഇരായത് 120 ല്‍ അദികം രോഗികളാണ്. രോഗികളെ വേദനിപ്പിയ്ക്കുന്നതും അത് ആസ്വദിയ്ക്കുന്നതുമൊക്കെ ഡോക്ടറുടെ മറ്റ് ചില ഇഷ്ടങ്ങളാണ്. ഇയാള്‍ക്ക് മാനസിക അസ്വസ്ഥതയുണ്ടെന്നും പറയപ്പെടുന്നു. ഫ്രാന്‍സില്‍ നില്‍ക്കക്കള്ളി ഇല്ലാതായപ്പോള്‍ കാനഡയിലേയ്ക്ക് മുങ്ങിയ ഡോക്ടര്‍ പിന്നീട് അറസ്റ്റിലായി.
ഇപ്പോള്‍ ഫ്രാന്‍സില്‍ വിചാരണ നേരിടുന്നു. ആരോഗ്യമുള്ള പല്ലുകള്‍ നഷ്ടമായവരാണ് ഡോക്ടറെ കോടതി കയറ്റിയത്. ഡോക്ടറുടെ ചികിത്സ പിഴവിന് ഇരയായവര്‍ ചേര്‍ന്ന് ഒരു സംഘടന രൂപീകരിച്ചു. കേസിനായി പ്രത്യേകം അഭിഭാഷകനേയും വച്ചു. ഡോക്ടര്‍ക്ക് എട്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിയ്ക്കണമെന്നാണ് വാദിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.












Click it and Unblock the Notifications