Get Updates
Get notified of breaking news, exclusive insights, and must-see stories!

നിരോധിച്ച ടിവി ഷോ കണ്ടതിന് 80 പേരെ വധിച്ചു

North Korea
സിയോള്‍: നിരോധിത ടെലിവിഷന്‍ ചാനല്‍ പരിപാടികള്‍ കണ്ടതിന് ഉത്തര കൊറിയയില്‍ 80 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ പത്രമായ 'ജൂംങ്ആങ് ഇല്‍ബോ' യാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. നവംബര്‍ ആദ്യവാരത്തിലാണ് പരസ്യമായി വധശിക്ഷ നടപ്പിലാക്കിയതെന്നാണ് റിപ്പോര്‍ട്ട്.നവംബര്‍ 11 തിങ്കളാഴ്ചയാണ് പത്രം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഉത്തരകൊറിയയില്‍ നിരോധിയ്ക്കപ്പെട്ട ദക്ഷിണ കൊറിയന്‍ ടെലിവിഷന്‍ ചാനലിന്റെ പരിപാടികള്‍ കണ്ടവരാണ് വധശിക്ഷയ്ക്ക് ഇരയായത്. ഉത്തര കൊറിയന്‍ ആഭ്യന്തരമാന്ത്രാലയവുമായി അടുത്ത ബന്ധംപുലര്‍ത്തുന്ന ഒരു വ്യക്തിയില്‍ നിന്നും ലഭിച്ച വിവരമാണ് പത്രം നല്‍കിയിരിയ്ക്കുന്നത്. എന്നാല്‍ വാര്‍ത്ത നല്‍കിയ വ്യക്തിയുടെ പേര് പത്രം പരാമര്‍ശിച്ചിട്ടില്ല. നവംബര്‍ മൂന്ന് മുതലാണ് വധശിക്ഷ നടപ്പിലാക്കി തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്

വോണ്‍സാന്റെ കിഴക്കന്‍ പ്രദേശത്ത് 10,000 പേര്‍ക്ക് ഇരിയ്ക്കാന്‍ കഴിയുന്ന സ്റ്റേഡിയത്തില്‍ വച്ചാണ് എട്ട് പേരുടെ വധശിക്ഷ നടന്നതെന്ന് ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് പറയുന്നു. ഉത്തര കൊറിയയിലെ പ്രധാനപ്പെട്ട ഏഴ് നഗരങ്ങളില്‍ സമാനമായ രീതിയില്‍ വധശിക്ഷ നടപ്പിലാക്കിയെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നിയന്ത്രണമുള്ള ചാനല്‍പരിപാടികള്‍ കാണുന്നത് വന്‍കുറ്റമായിട്ടാണ് ഉത്തര കൊറിയ കണക്കാക്കുന്നത്. ദക്ഷിണകൊറിയന്‍ ടെലിവിഷന്‍ പരിപാടികള്‍, ചില അമേരിയ്ക്കന്‍ ചാനല്‍ ഷോകള്‍ എന്നിവയ്ക്ക് ഉത്തര കൊറിയയില്‍ നിരോധനം ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+