നോമ്പ് സമയത്ത് ഭക്ഷണം കഴിച്ചതിന് ഹിന്ദു വയോധികന് പാകിസ്ഥാനില്‍ ക്രൂര മര്‍ദ്ദനം;ഇതാണോ സഹിഷ്ണുത?
ലാഹോര്‍: നോമ്പ് സമയത്ത് ഭക്ഷണം കഴിച്ചെന്നും പഴവില്‍പ്പന നടത്തിയെന്നുമാരോപിച്ച് പാകിസ്ഥാനില്‍ ഹിന്ദു വയോധികന്‍ ക്രൂര മര്‍ദ്ദനത്തിനിരയായി. 82 കാരനായ ഗോകുല്‍ദാസാണ് പോലീസിന്റെ മര്‍ദ്ദനത്തിനിരയായത്. പരിക്കേറ്റ ഗോകുല്‍ ദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് . സംഭവത്തില്‍ അലി ഹസ്സന്‍ എന്ന പോലീസ് കോണ്‍സ്റ്റബിളിനെ അറസ്റ്റു ചെയ്തു.
ഗോട്കി ജില്ലയിലെ ഹയാത്ത് പിത്താഫി ഗ്രാമത്തില്‍ താമസിക്കുന്ന ഗോകുല്‍ദാസ് ഇഫ്താറിനു 40 മിനിട്ടിനു മുന്‍പ് ഭക്ഷണം കഴിച്ചെന്നാണ് കോണ്‍സ്റ്റബിള്‍ ആരോപിക്കുന്നത്. വയോധികന്‍ ഭക്ഷണം പഴവില്‍പ്പന നടത്തിയെന്നും അലി ഹസ്സന്‍ പറയുന്നു. ഗോകുല്‍ ദാസിന്റെ ചെറുമകന്റെ പരാതിയിന്മേലാണ് സംഭവത്തില്‍ പോലീസ് കേസെടുത്തത്.

സംഭവം പുറത്തായതോടെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. മുന്‍ പാക് പ്രസിഡന്റ് ആസിഫ് അല സര്‍ദാരിയുടെ മകള്‍ ഭക്ത്‌വര്‍ ഭൂട്ടോ സര്‍ദാരിയടക്കമുള്ളവര്‍ പോലീസുകാരനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അലി ഹസനു കര്‍ശന ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാനിലെ മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
മത സാഹോദര്യത്തിന്റെയും മഹത്തായ മാനവിക ദര്‍ശനത്തിന്റെയും സന്ദേശം ഉള്‍ക്കൊളളുന്ന ഇഫ്താര്‍ സംഗമത്തില്‍ വൃദ്ധനു നേരിടേണ്ടി വന്ന ദുരനുഭവത്തെ മുന്‍നിര്‍ത്തി ഇതാണോ സഹിഷ്ണുതയെന്ന പേരിലാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുന്നത്.












Click it and Unblock the Notifications