കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1992 മുതൽ കുവൈത്തിൽ നിന്നും നാടുകടത്തിയത് 800,000 പ്രവാസികളെ

Google Oneindia Malayalam News

കുവൈത്ത് സിറ്റി; 1992 മുതൽ ഇതുവരെ 800,000 ഓളം പ്രവാസികളെ കുവൈറ്റിൽ നിന്ന് നാടുകടത്തിയതായി റിപ്പോർട്ട്. 22 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെയാണ് നാടുകടത്തിയതെന്ന് പ്രാദേശിക മാധ്യമായ അൽ കബാസ് പത്രമാണ് റിപ്പോർട്ട് ചെയ്തത്..കുടിയേറ്റ നിയമത്തില്‍ മാറ്റം വരുത്താന്‍ കുവൈത്ത് സര്‍ക്കാര്‍ നീക്കങ്ങള്‍ ആരംഭിക്കുന്നതിനിടെയാണ് പുതിയ റിപ്പോർട്ട്.

കൈതച്ചക്ക ചതിച്ച പാല! ഫാനും ചെണ്ടയും കൊണ്ട് എന്തുണ്ടാകും... രണ്ടിലയില്ലെങ്കില്‍ കഷ്ടംകൈതച്ചക്ക ചതിച്ച പാല! ഫാനും ചെണ്ടയും കൊണ്ട് എന്തുണ്ടാകും... രണ്ടിലയില്ലെങ്കില്‍ കഷ്ടം

നാടുകടത്തപ്പെട്ടവരിൽ 500,000 പേരെ കുവൈത്ത് ജയിൽ മേഖല പുറത്താക്കിയപ്പോൾ 300,000 പേർക്ക് മറ്റ് സുരക്ഷാ ഏജൻസികളുടെ നിർദേശപ്രകാരമാണ് രാജ്യം വിടേണ്ടിവന്നത്, റിപ്പോർട്ടിൽ പറയുന്നു.നാടുകടത്തപ്പെട്ടവർ പേരോ പാസ്‌പോർട്ടോ മാറ്റിക്കൊണ്ട് രാജ്യത്തേക്ക് വീണ്ടും പ്രവേശിക്കില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം കൂടുതൽ കർശന നടപടികൾ കൈക്കൊള്ളുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു.

coronavirus-1

വ്യാജ പേരുകളും പുതിയ പാസ്‌പോർട്ടുകളും ഉപയോഗിച്ച് കുവൈത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 25,000 ത്തോളം പേരെ പരിശോധനയ്ക്കിടെ പിടികൂടിയിരുന്നു. പിടിയിലായവരിൽ കൂടുതൽ പേരും ഏഷ്യക്കാരാണ്. ഇതോടെ വിമാനത്താവളത്തിൽ സുരക്ഷ നടപടികൾ കർശനമാക്കിയിട്ടുണ്ട്. മാത്രമല്ല സമുദ്രമാർഗം വഴി രാജ്യത്ത് പ്രവേശിക്കുന്നവരേയും കർശന പരിശോധനയ്ക്ക് വിധേയമാക്കും.

പിണറായി സർക്കാരിന് സമനില തെറ്റി; ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് ജാള്യത മറക്കാനെന്ന് ഉമ്മൻചാണ്ടിപിണറായി സർക്കാരിന് സമനില തെറ്റി; ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് ജാള്യത മറക്കാനെന്ന് ഉമ്മൻചാണ്ടി

കുവൈത്തിലെ 4.8 ദശലക്ഷം ജനസംഖ്യയുടെ ഏകദേശം 3.4 ദശലക്ഷം വിദേശികളാണ്. രാജ്യത്ത് വിദേശികളെ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കാനൊരുങ്ങുകയാണ് ഭരണകുടം.

'സിംഗം' സുരേന്ദ്രനോട് കലിപ്പില്‍... ഖേദം പ്രകടിപ്പിച്ച് പിന്‍മാറിയില്ലെങ്കില്‍ പണി കിട്ടും'സിംഗം' സുരേന്ദ്രനോട് കലിപ്പില്‍... ഖേദം പ്രകടിപ്പിച്ച് പിന്‍മാറിയില്ലെങ്കില്‍ പണി കിട്ടും

English summary
800,000 expatriates deported from Kuwait since 1992
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X