കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബിയില്‍ 8000 വര്‍ഷം പഴക്കമുള്ള ഗ്രാമത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

Google Oneindia Malayalam News

അബുദബി: യു.എ.ഇയിലെ ഏറ്റവും പുരാതനമായ ഗ്രാമത്തിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. 8000ത്തോളം വര്‍ഷം പഴക്കമുള്ള നവീന ശിലായുഗത്തിലേതെന്നു കരുതുന്ന ഗ്രാമമാണ് അബുദബിയിലെ മറാവ ദ്വീപില്‍ കണ്ടെത്തിയിരിക്കുന്നത്. അബൂദബി കള്‍ച്ചറല്‍ ആന്റ് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലാണ് യു.എ.ഇയില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പഴക്കമേറിയതെന്നും കരുതുന്ന ഗ്രാമത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.

uae

ഇവിടെ നിന്ന് കണ്ടെടുത്ത കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ കാര്‍ബണ്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് അവ നവീനശിലായുഗ കാലത്തോളം പഴക്കമുള്ളതാണെന്ന് വ്യക്തമായത്. നല്ലരീതിയില്‍ പരിപാലിച്ചു പോന്ന വീടുകള്‍ നൂറുക്കണക്കിന് വര്‍ഷം താമസിക്കാനായി ഉപയോഗിച്ചിരുന്നതായും ഗവേഷകര്‍ കരുതുന്നു. നിരവധി മുറികളോടു കൂടിയ വിശാലമായ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. കെട്ടിടത്തിന് പുറത്ത് മൃഗങ്ങളെ സംരക്ഷിക്കാനും ഭക്ഷണം പാകം ചെയ്യാനുമുള്ള പ്രത്യേക സംവിധാനങ്ങളുമുണ്ടായിരുന്നു. ഇത്തരം 10 വീടുകളുടെ അവശിഷ്ടങ്ങളാണ് ഗ്രാമത്തില്‍ ഖനനം ചെയ്‌തെടുത്തത്. ഇവയുടെയെല്ലാം രൂപകല്‍പ്പന ഒരേ രീതിയിലായിരുന്നുവെന്നും ഗവേഷകര്‍ കണ്ടെത്തി.

മറാവ ദ്വീപില്‍ കണ്ടെത്തിയ ഈ പുരാതന ഗ്രാമത്തെ ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ പുനസൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് പുരാവസ്തുഗവേഷകരിപ്പോള്‍.

യു.എ.യില്‍ മൃഗങ്ങളുമായി ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന ജനവിഭാഗം മാത്രമാണ് ഉണ്ടായിരുന്നതെന്നായിരുന്നു ഇതുവരെയുള്ള പുരാവസ്തു ശാസ്ത്ര പഠനങ്ങള്‍ നല്‍കിയ സൂചനകള്‍. എന്നാല്‍ പുരാതന കാലത്തെ ജനങ്ങള്‍ വീടുകളുണ്ടാക്കി ഒരിടത്ത് താമസിച്ചിരുന്നുവെന്നതിന് തെളിവാണ് മറാവയില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. ദ്വീപ് കൃഷിക്കനുകൂലമായതാണ് ഇവിടെ സ്ഥിരതാമസത്തിലേക്ക് ആളുകളെ നയിച്ചതെന്നും കരുതപ്പെടുന്നുണ്ട്.

പുരാതന നഗരത്തെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ നടന്നുവരികയാണെന്ന് ടൂറിസം വിഭാഗം ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക്ക് പറഞ്ഞു. യു.എ.ഇയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ കണ്ടെത്തലുകള്‍. രാജ്യത്തെ ആദിമജനതയെ കുറിച്ചുള്ള ആശ്ചര്യജനകമായ കഥകളാണ് ഇവ പുറത്തുകൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

English summary
8000 year old village discovered
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X