കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

200 വിദ്യാര്‍ഥിനികള്‍ തീവ്രവാദികളുടെ പിടിയില്‍; ലൈംഗിക അടിമകളാക്കി, ഒടുവില്‍ സംഭവിച്ചത്....!!

നൈജീരിയയുടെയും കാമറൂണിന്റെയും അതിര്‍ത്തി നഗരമായ ബാന്‍കിയിലായിരുന്നു പെണ്‍കുട്ടികളെ താമസിപ്പിച്ചിരുന്നത്.

  • By Ashif
Google Oneindia Malayalam News

അബൂജ: 276 വിദ്യാര്‍ഥിനികളെ തീവ്രവാദികള്‍ അടിമകളാക്കി വച്ചത് മൂന്ന് വര്‍ഷം. ലൈംഗിക ആവശ്യങ്ങള്‍ക്കും സ്‌ഫോടക വസ്തു നിര്‍മാണത്തിനും മറ്റും ഇവരെ ഉപയോഗിച്ചു. ഒടുവില്‍ കഴിഞ്ഞ ദിവസം 82 പേരെ വിട്ടയച്ചിരിക്കുന്നു.

പെണ്‍കുട്ടികളെ വിട്ടയക്കാന്‍ കാരണം വ്യക്തമല്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം സര്‍ക്കാര്‍ വന്‍ തുക കൈമാറിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം സര്‍ക്കാരോ സൈന്യമോ സ്ഥിരീകരിച്ചിട്ടില്ല. ആഫ്രിക്കന്‍ രാജ്യമയ നൈജീരിയയിലാണ് സംഭവം.

276 വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയി

ചിബോക്ക് നഗരത്തിലെ സര്‍ക്കാര്‍ ഗേള്‍സ് സെക്കണ്ടറി സ്‌കൂളില്‍ നിന്നാണ് 2014ല്‍ 276 വിദ്യാര്‍ഥിനികളെ ബോക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ദിവസങ്ങള്‍ക്കകം തന്നെ ചില പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടിരുന്നു. എന്നാല്‍ ബാക്കിയുള്ളവര്‍ അക്രമികളുടെ കൈയില്‍ കുടുങ്ങി.

ചര്‍ച്ചകള്‍ വിഫലം

പിന്നീട് നിരവധി തവണ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും തീവ്രവാദികള്‍ പെണ്‍കുട്ടികളെ വിട്ടുനല്‍കിയില്ല. നൈജീരിയയുടെയും കാമറൂണിന്റെയും അതിര്‍ത്തി നഗരമായ ബാന്‍കിയിലായിരുന്നു പെണ്‍കുട്ടികളെ താമസിപ്പിച്ചിരുന്നത്.

സൈന്യത്തിന്റെ ആക്രമണം

കഴിഞ്ഞ ദിവസം 82 പേരെ വിട്ടയച്ചു. എന്നാല്‍ ഇവരെ നേരത്തെ വിട്ടയക്കേണ്ടതായിരുന്നുവെന്നും അടുത്തിടെ സര്‍ക്കാര്‍ സൈന്യം നടത്തിയ ആക്രമണമാണ് മോചനം വൈകിപ്പിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഇസ്ലാമിക ഭരണം കൊണ്ടുവരും

നൈജീരിയയുടെ വടക്കന്‍ മേഖല മുസ്ലീം ഭൂരിപക്ഷമാണ്. തെക്കന്‍ മേഖല ക്രൈസ്തവ ഭൂരിപക്ഷവും. വടക്കന്‍ മേഖലയില്‍ ഇസ്ലാമിക ഭരണം കൊണ്ടുവരികയും പാശ്ചാത്യവിദ്യാഭ്യാസം തടയുകയുമാണ് ബോക്കോ ഹറാമിന്റെ ലക്ഷ്യം.

സര്‍ക്കാര്‍ പകരം എന്തു നല്‍കി

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബോക്കോ ഹറാം തീവ്രവാദികള്‍ 80 വിദ്യാര്‍ഥിനികളെ മോചിപ്പിച്ചിരുന്നു. തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചയുടെ ഭാഗമാണ് കഴിഞ്ഞദിവസം പെണ്‍കുട്ടികളെ വിട്ടയച്ചത്. എന്നാല്‍ സര്‍ക്കാര്‍ തീവ്രവാദികള്‍ക്ക് പകരം എന്തു നല്‍കിയെന്ന് വ്യക്തമല്ല.

പണത്തിന് വേണ്ടി ചെയ്ത ക്രൂരത

ഒന്നും നല്‍കാതെ ബോക്കോ ഹറാം പെണ്‍കുട്ടികളെ മോചിപ്പിക്കില്ലെന്ന് നൈജീരിയയിലെ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. പണം ആവശ്യപ്പെട്ടാണ് ഇവര്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയിരുന്നതത്രെ.

അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായി

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിരുന്നു. കാരണം പെണ്‍കുട്ടികളുടെ മോചനത്തിന് സര്‍ക്കാരിന് ഒന്നും സാധ്യമായിരുന്നില്ല. സൈനിക നീക്കം പരിഗണിച്ചെങ്കിലും പെണ്‍കുട്ടികളെ ജീവന്‍ അപകടത്തിലാകുമെന്ന് കണ്ട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

തട്ടിക്കൊണ്ടുപോയത് 2000 പേരെ

2014ന് ശേഷം ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി 2000ത്തോളം പേരെയാണ് ബോക്കോ ഹറാം തട്ടിക്കൊണ്ടുപോയിട്ടുള്ളത്. പെണ്‍കുട്ടികളെ ലൈംഗിക അടിമകാളുക്കുകയും ആണ്‍കുട്ടികളെ സൈനിക പരിശീലനം നല്‍കുകയുമാണെന്നാണ് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍ പറയുന്നത്.

ഇതുവരെ കൊല്ലപ്പെട്ടത് 20000 പേര്‍

2006ന് ശേഷമാണ് ബോക്കോ ഹറാം എന്ന സായുധ സംഘം രൂപീകരിക്കപ്പെട്ടത്. ഇവര്‍ക്കെതിരേ സൈന്യം ശക്തമായ നടപടി സ്വീകരിച്ചു. 2009ല്‍ തുടങ്ങിയ സൈനിക നടപടിക്ക് ശേഷം ഇതുവരെ 20000 പേര്‍ കൊല്ലപ്പെടുകയും 23 ലക്ഷം പേര്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്.

English summary
At least 82 of the nearly 200 schoolgirls who were still missing after a mass Boko Haram abduction in northeast Nigeria in 2014 have been freed, a government official has told Al Jazeera.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X