കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആവേശം 828 മീറ്റര്‍ ഉയരത്തില്‍, ബൂര്‍ജ് ഖലീഫയുടെ മുകളില്‍ കയറി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹമദാന്‍

Google Oneindia Malayalam News

ദുബായ്: ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിയിലെ ബൂര്‍ജ് ഖലീഫയ്ക്ക് മുകളില്‍ കയറുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹമദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. പത്ത് മില്യണിലധികം ഫോളോവേഴ്‌സുള്ള തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് അദ്ദേഹം ശനിയാഴ്ച വീഡിയോ പങ്കുവച്ചത്.

dubai

ആവേശം 828 മീറ്റര്‍ ഉയരത്തില്‍ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വീഡയോ മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വെളിച്ചത്തിൽ സുന്ദരമായ ദുബായ് നഗരവും കാണാം. ഇത് ആദ്യമായല്ല കിരീടാവകാശി ബൂര്‍ജ് ഖലീഫ കെട്ടിടം കീഴടക്കുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ബൂര്‍ജ് ഖലീഫയ്ക്ക് മുകളില്‍ കയറിയിരുന്നു.

ദുബായ് എക്‌സ്‌പോ 2020ന് വേദിയാകുന്നതുമായി ബന്ധപ്പെട്ട ക്യാമ്പയിന് വേണ്ടിയാണ് അദ്ദേഹം 160 നിലയുള്ള ഈ കെട്ടിടത്തിന്റെ മുകളില്‍ കയറിയത്. അന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം വൈറലായിരുന്നു. സാഹസികത ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഭരണാധികാരിയാണ് ഷെയ്ഖ് ഹമദാന്‍

ആഗോള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ സൂചികയില്‍ അറബ് ലോകത്ത് ഒന്നാമതെത്തി സൗദി, ആഗോള തലത്തില്‍ നേട്ടംആഗോള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ സൂചികയില്‍ അറബ് ലോകത്ത് ഒന്നാമതെത്തി സൗദി, ആഗോള തലത്തില്‍ നേട്ടം

 ജനങ്ങൾക്ക് സമാധാനപരമായി പ്രകടനം നടത്താൻ അനുമതിയുണ്ട്: അധികാരികൾ അനുവദിക്കണമെന്ന് യുഎൻ ജനങ്ങൾക്ക് സമാധാനപരമായി പ്രകടനം നടത്താൻ അനുമതിയുണ്ട്: അധികാരികൾ അനുവദിക്കണമെന്ന് യുഎൻ

ചന്ദ്രനില്‍ നിന്ന് മണ്ണെടുത്തു; തലയെടുപ്പോടെ ചൈനയുടെ ചാങ്വ 5 ഭൂമിയിലേക്ക്ചന്ദ്രനില്‍ നിന്ന് മണ്ണെടുത്തു; തലയെടുപ്പോടെ ചൈനയുടെ ചാങ്വ 5 ഭൂമിയിലേക്ക്

English summary
828 meters of excitement; Crown Prince of Dubai Sheikh Hamdan climb to the top of the Burj Khalifa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X