ഒമാൻ തീരത്ത് എണ്ണ കപ്പൽ മുങ്ങി കാണാതായ 16 പേരിൽ 9 പേരെ കണ്ടെത്തി; 8 പേർ ഇന്ത്യക്കാർ
മസ്കറ്റ്: ഒമാൻ തീരത്ത് എണ്ണ കപ്പൽ മുങ്ങി കാണാതായ 16 പേരിൽ 9 പേരെ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. 9 പേരിൽ 8 പേർ ഇന്ത്യക്കാരും ഒരാൾ ശ്രീലങ്കയിൽ നിന്നുള്ള ആളുമാണെന്ന് വൃത്തങ്ങൾ അറിയിച്ചു. 16 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. പ്രെസ്റ്റീജ് ഫാൽക്കൺ എന്ന എണ്ണ കപ്പൽ ആണ് മുങ്ങിയത്.
ദുഖ് ഹം തുറമുഖത്ത് നിന്ന് 25 നോട്ടിക്കൽ മൈൽ അകലെയായിരുന്നു ഈ കപ്പൽ മുങ്ങിയത്. 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കക്കാരും ആണ് കപ്പലിൽ ഉണ്ടായിരുന്നത്.

കാണാതായ ജീവനക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കപ്പലിൽ നിന്നുള്ള ഏതെങ്കിലും എണ്ണ ഉൽപന്നങ്ങൾ കടലിലേക്ക് ഒഴുകിയിരുന്നോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. എൽഎസ്ഇജിയുടെ കണക്കുകൾ പ്രകാരം, യെമൻ തുറമുഖമായ ഏദനിലേക്കാണ് എണ്ണക്കപ്പൽ പോയിരുന്നത്.
കാണാതായ ബാക്കിയുള്ളവർക്കാഇ ഇന്ത്യൻ നാവിക സേനയും ഒമാൻ സമുദ്ര സുരക്ഷ ഏജൻസിയും തിരച്ചിൽ തുടരുകയാണെന്നും പ്രതിരോധ മന്ത്രാലയം വാർത്താക്കുറിപ്പിൽ പറയുന്നു. ഒമാൻ മാരിടൈം സെക്യൂരിറ്റിയുടെ കീഴിൽ ഇന്ത്യൻ നാവികസേന രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഒരു P81 വിമാനവും ആകാശ നിരീക്ഷണത്തിൽ ഏർപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications