കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിന്റെ കൈയ്യിലുള്ള ഒമ്പത് മാരകായുധങ്ങള്‍... കാണൂ

Google Oneindia Malayalam News

സിറിയയില്‍ ഒരു സുന്നി വിമത സേന എന്ന പേരില്‍ തുടങ്ങിയ ഐസിസ് എങ്ങനെയാണ് ഇത്രയവും വളര്‍ന്നത്. സിറിയയിലും ഇറാഖിലും സര്‍ക്കാരിന്റെ സൈന്യത്തെ എങ്ങനെയാണ് അവര്‍ തുരത്തിയോടിച്ചത്...? അമേരിയ്ക്കയുടെ നേതൃത്വത്തില്‍ സഖ്യകക്ഷികള്‍ യുദ്ധം നടത്തുമ്പോള്‍ അവര്‍ എങ്ങനെയാണ് തിരിച്ചടിയ്ക്കുന്നത്?

പലര്‍ക്കും ഇങ്ങനെ ചില സംശയങ്ങള്‍ ഉള്ളില്‍ തോന്നിയിട്ടുണ്ടാകും. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും ഐസിസിന് എതിരാണ്. എന്നിട്ടും എവിടെ നിന്നാണ് അവര്‍ക്ക് ഇത്രയധികം ആയുധങ്ങള്‍ ലഭിയ്ക്കുന്നത്...എന്തൊക്കെ ആയുധങ്ങളാണ് അവരുടെ പക്കലുള്ളത്...?

ടി-72 ടാങ്കുകള്‍

ടി-72 ടാങ്കുകള്‍

സോവിയറ്റ് ടി 72 ടാങ്കുകള്‍ താരതമ്യേന ആധുനിക യുദ്ധ ടാങ്കുകളാണ്. ഐസിസിന്റെ പ്രധാന ആയുധങ്ങളില്‍ ഒന്ന് ഇതാണ്. ഇറാഖി സേനയുടെ കൈയ്യില്‍ നിന്ന് ഐസിസുകാര്‍ പിടിച്ചെടുത്തവയാണ് ഇവ. പത്ത് ടാങ്കുകള്‍ ഐസിസിന്റെ പക്കലുണ്ടെന്നാണ് വിവരം

ടൈപ്പ് 59 ആര്‍ട്ടിലെറി

ടൈപ്പ് 59 ആര്‍ട്ടിലെറി

സോവിയറ്റ് യൂണിയന്‍ നിര്‍മിത ആയുധങ്ങളാണ് ഇവ. ഇറാഖിലാണ് ഐസിസുകാര്‍ ഇത് ഉപയോഗിയ്ക്കുന്നത്.

മാന്‍പാഡ്സ്

മാന്‍പാഡ്സ്

അമേരിയ്ക്കന്‍ നിര്‍മിത റോക്കറ്റ് ലോഞ്ചറുകളാണ് ഫിം 92 സ്റ്റിന്‍ജെര്‍ മാന്‍പാഡ്‌സ്. ഒരു സൈനികന് ഒറ്റയ്ക്ക് ഉപയോഗിയ്ക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഇറാഖ് സേനയില്‍ നിന്ന് തന്നെയാണ് ഇതും ഐസിസ് കൈവശപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിമാനവേധ പീരങ്കി

വിമാനവേധ പീരങ്കി

ഐസിസിന്റെ കൈവശം വിമാനവേധ പീരങ്കികളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സോവിയറ്റ് നിര്‍മിത സെഡ് യു-23-3 സെര്‍ജി വിമാനവേധ പീരങ്കികളാണ് ഇവ. ഇറാഖ് സേനയുടെ ഹെലികോപ്റ്ററുകളെ വെടിവച്ചിടുന്നത് ഇതുപയോഗിച്ചാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

രാസായുധങ്ങള്‍

രാസായുധങ്ങള്‍

ഐസിസ് ഇപ്പോള്‍ കുര്‍ദ്ദ് പോരാളികള്‍ക്ക് നേരെ രാസായുധങ്ങളും ഉപയോഗിയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇറാഖില്‍ ബാഗ്ദാദിനടുത്ത് അവര്‍ പിടിച്ചെടുത്ത കേന്ദ്രത്തില്‍ നിന്നാണ് ഇവ ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈനീസ് എച്ച്‌ജെ-8

ചൈനീസ് എച്ച്‌ജെ-8

1980 കളില്‍ ചൈന നിര്‍മിച്ച ആയുധമാണിത്. ടാങ്ക് വേധ മിസൈലുകളാണ് ഇവ. എവിടെ നിന്നാണ് ഐസിസിന് ഇത് ലഭിച്ചതെന്ന് വ്യക്തമല്ല.

മറ്റൊരു റോക്കറ്റ് ലോഞ്ചര്‍

മറ്റൊരു റോക്കറ്റ് ലോഞ്ചര്‍

എസ്എ-7 സ്‌ട്രെല- ഒരു റോക്കറ്റ് ലോഞ്ചറാണിത്. ഒരു സൈനികന് ചുമലില്‍ വച്ച് തൊടുക്കാവുന്നവയാണിത്. ഐസിസിന്റെ വീഡിയോകളില്‍ ഈ ആയുധം കണ്ടതായി വാഷിങ്ടണ്‍ പോസ്റ്റ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമേരിയ്ക്കന്‍ കവചിത വാഹനം

അമേരിയ്ക്കന്‍ കവചിത വാഹനം

യുദ്ധ മുന്നണിയില്‍ ഏറ്റവും ഉപകാരപ്പെടുന്നവയാണ് കവചിത വാഹനങ്ങള്‍. പലതരത്തിലുള്ള ആയുധങ്ങള്‍ ഇതില്‍ സ്ഥാപിയ്ക്കാനാവും. അമേരിയ്ക്കന്‍ നിര്‍മിത കവിചവാഹനങ്ങളായ ഹംവികള്‍ ഐസിസ് വ്യാപകമായി ഉപയോഗിയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്

എം198 പീരങ്കികള്‍

എം198 പീരങ്കികള്‍

ഇറാഖ് സൈന്യത്തിന്റെ കൈയ്യില്‍ നിന്ന് 55 എം198 പീരങ്കികള്‍ ഐസിസ് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിയ്ക്കന്‍ നിര്‍മിത പീരങ്കികളാണ് ഇവ.

ഇത്ര പോരേ...?

ഇത്ര പോരേ...?

കരയുദ്ധത്തില്‍ പ്രതിരോധം സൃഷ്ടിയ്ക്കാന്‍ ഐസിസിന് ഇത്രയും ആയുധങ്ങള്‍ തന്നെ ധാരാളമെന്ന് പറയാന്‍ പറ്റില്ല. അപ്പോള്‍ വ്യോമയുദ്ധവും നാവിക യുദ്ധവും കൂടി തുടങ്ങിയാലോ...! എങ്കിലും ഐസിസ് ഇപ്പോഴും പിടിച്ചു നില്‍ക്കുന്നത് എങ്ങനെയെന്ന് ആര്‍ക്കും സംശയം തോന്നാം.

English summary
ISIS is using several weapons against Iraqi and Syrian Army. From where they got all these weapons? What weapons are they using?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X