കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചാല്‍ മരിച്ച് വീഴും, ന്യൂയോര്‍ക്കിലെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോവിഡ് അതിരൂക്ഷമായി ബാധിച്ച സംസ്ഥാനമായിരുന്നു ന്യൂയോര്‍ക്ക്. എന്നാല്‍ ഇവിടെ യഥാര്‍ത്ഥത്തില്‍ എന്തൊക്കെയാണെന്ന് അറിഞ്ഞാല്‍ ഒരുപക്ഷേ ഞെട്ടിപ്പോകും. ന്യൂയോര്‍ക്കില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ഭൂരിഭാഗം രോഗികളും മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യ മേഖലയാണ് ന്യൂയോര്‍ക്കില്‍ ഉള്ളത്. എന്നാല്‍ ഇവിടെ സംഭവിച്ച കാര്യം ഊഹിക്കാന്‍ പോലും സാധിക്കാത്തതാണ്. പലയിടത്തും മെക്കാനിക്കല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. എന്നാല്‍ ന്യൂയോര്‍ക്കില്‍ ഇത് അപകടകരമായ രീതിയിലേക്കാണ് പോയത്.

1

അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. ന്യൂയോര്‍ക്കില്‍ എറ്റവും വലിയ ആരോഗ്യ കേന്ദ്രമായ നോര്‍ത്ത് വെല്‍ ഹെല്‍ത്തില്‍ പ്രവേശിപ്പിച്ച 5700 രോഗികളിലാണ് ഇവര്‍ അന്വേഷണം നടത്തിയത്. ഇതില്‍ 2634 രോഗികളുടെ കണക്കാണ് പുറത്തുവിട്ടത്. നോര്‍ത്ത് വെല്ലില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സിച്ച 20 ശതമാനം പേരും മരിച്ചെന്നാണ് കണ്ടെത്തല്‍. ഇതില്‍ 88 ശതമാനവും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതോടെയാണ് ജീവന്‍ നഷ്ടമായത്. തുടര്‍ച്ചയായി ഇത്തരം സംഭവം നടക്കുന്നത് ആദ്യമായിട്ടാണ്. ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം, അമിത വണ്ണം എന്നിവയും കൊറോണയ്‌ക്കൊപ്പം വന്നത് ഇവരുടെ മരണത്തിന് കാരണമായി എന്നും ഡോക്ടര്‍മാര്‍ പറയുന്നു.

373 പേര്‍ ഐസിയുവിലാണ് ചികിത്സ തേടിയത്. 320 പേര്‍ മെക്കാനിക്കല്‍ വെന്റിലേഷന്റെ സഹായം തേടിയിരുന്നു. ഇവര്‍ വൃക്കമാറ്റിവെക്കല്‍ തെറാപ്പിക്ക് ചികിത്സ തേടിയിരുന്നു. മൊത്തം 553 പേരാണ് വെന്റിലേറ്റര്‍ സഹായം കാരണം മരിച്ചത്. വെന്റിലേറ്റര്‍ ഉപയോഗിക്കുന്നവരുടെ മരണനിരക്ക് 88.1 ശതമാനമാണ്. ഇത് ഒത്തുനോക്കിയാല്‍ 90 ശതമാനം വരെ എത്താം. ന്യൂയോര്‍ക്ക് മെട്രോ പൊളിറ്റന്‍മേഖലയിലെ രോഗികളില്‍ മാത്രമാണ് ഇവര്‍ പഠനം നടത്തിയത്. അതുകൊണ്ട് ഇവ ആധികാരികമല്ല. അതുകൊണ്ട് വെന്റിലേറ്റര്‍ ഉപയോഗിച്ചാല്‍ മരണം സംഭവിക്കുമെന്ന് പറയാനാവില്ല. പക്ഷേ ഇത്രയും വലിയ നിരക്ക് ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം കണ്ടെത്തിയത് അമ്പരപ്പിക്കുന്നതാണ്.

നിലവില്‍ അമേരിക്കയാണ് ഏറ്റവുമധികം പേര്‍ മരിച്ച രാജ്യം. ഇതുവരെ 46688 പേരാണ് അമേരിക്കയില്‍ മരിച്ചുവീണത്. അതേസമയം കൊറോണവൈറസ് യുഎസ് വിപണിയെ ആക്രമിച്ചെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇതൊരു സാധാരണ പകര്‍ച്ച പനിയല്ല. ഇതുപോലൊരു രോഗം ആരും കണ്ടിട്ടുപോലുമില്ല. 1917ലാണ് ഇത്തരമൊരു മഹാമാരിയെ നമ്മളെ ബാധിച്ചതെന്നും ട്രംപ് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച വിപണിയായിരുന്നു യുഎസ്സിനുണ്ടായിരുന്നത്. ചൈനയേക്കാള്‍ മികച്ച വിപണിയായിരുന്നു. ഏതൊരു രാജ്യത്തേക്കാളും വലുതായിരുന്നു. അത്. എന്നാല്‍ പെട്ടെന്നുള്ള കൊറോണയുടെ വരവില്‍ എല്ലാം തകര്‍ന്നെന്നും, രാജ്യം പൂട്ടിയിടപ്പെട്ടെന്നും ട്രംപ് പറഞ്ഞു.

English summary
90 percent of coronavirus patients put on ventilators died in new york
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X