ലോകത്ത് കോവിഡ് വാകസിന്‍ സ്വീകരിച്ച ആദ്യ വ്യക്തിയായി 90കാരിയായ മാര്‍ഗരറ്റ് കീനന്‍
ലണ്ടന്‍: കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ച ബ്രിട്ടനില്‍ ആദ്യമായി വാക്‌സിന്‍ സ്വീകരിച്ചത് 90 കാരിയായ മാര്‍ഗരറ്റ് കീനന്‍. വടക്കന്‍ അയര്‍ലന്‍ഡിലെ എന്നിസ്‌കില്ലനില്‍ നിന്നുള്ള മാര്‍ഗരറ്റ് ലണ്ടന്‍ സമയം രാവിലെ 6.30ന് കൊവെന്‍ട്രിയിലെ യൂനിവേഴ്‌സിറ്റി ഹോസ്‌പിറ്റലില്‍ നിന്നാണ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.
ഇത് എനിക്ക് കിട്ടിയ ജന്‍മദിന സമ്മാനമാണ്. അടുത്തയാഴ്‌ച്ച 91ാം ജന്‍മദിനം ആഘോഷിക്കാന്‍ തയാറെടുക്കുന്ന മാര്‍ഗരറ്റ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനുശേഷം പ്രതികരിച്ചതായി ബിബിസ് റിപ്പോര്‍ട്ട് ചെയ്യുന്നു.ഈ മാസം അവസാനത്തോടെ നാല് ദശലക്ഷം പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാനാണ് യുകെയുടെ ലക്ഷ്യം. യുകെയിലെ ഹബ്ബുകള്‍ 80 വയസിന് മുകളിലുള്ളവര്‍ക്കും, ചില ആരോഗ്യപ്രവര്‍ത്തര്‍ക്കും വാക്‌സിനേഷന്‍ നല്‍കും. ഏറ്റവും ദുര്‍ബലരായവരെ സംരക്ഷിക്കാനും ജീവിതം സാധരണ നിലിയിലേക്ക് കൊണ്ടുവരുവാനുമാണ് കൂട്ടത്തോടെയുള്ള ഈ വാക്‌സിനേഷന്‍ ലക്ഷ്യമിടുന്നത്.

കോവിഡ് 19നെതിരെ പ്രതിരോധ കുത്തുവെയ്‌ക്കപ്പെടുന്ന ആദ്യത്തെ വ്യക്തി എന്ന നിലയില്‍ എനിക്ക് വളരെ അഭിമാനമുണ്ടെന്ന് മാര്‍ഗരറ്റ് കീനന്‍ പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കാന്‍ മടിക്കേണ്ടയെന്നാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്. ഈ 90ാം വയസില്‍ എനിക്ക് ഇതിനാകുമെങ്കില്‍ നിങ്ങള്‍ക്കും തീര്‍ച്ചയായും കഴിയുമെന്നും മാര്‍ഗരറ്റ് പറഞ്ഞു.
ഇന്ത്യയില്‍ കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഫൈസര്‍ അനുമതി തേടിയിട്ടുണ്ട്. യുകെയിലും ബഹ്‌റൈനിലും അനുമതി തേടിയതിന് പിന്നാലെയാണ് ഫൈസര്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയെ സമീപിച്ചിരിക്കുന്നത്. അടിയന്തരമായി വാക്‌സിന്‍ വിതരണത്തിന് അനുമതി തേടി ഡിസംബര്‍ നാലിനാണ് ഫോം സിടി 18 പ്രകാരം ഫൈസര്‍ അപേക്ഷ നല്‍കിയത്.
പരീക്ഷണത്തില്‍ 95 ശതമാനം ഫലം കണ്ടതായി അവകാശപ്പെടുന്ന വാക്‌സിനാണ് ഫൈസര്‍. മരുന്ന് ഇറക്കുമതി ചെയ്യാനും ഇന്ത്യയില്‍ വിതരണം ചെയ്യാനുമുള്ള അനുമതി ചോദിച്ചാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ബ്രിട്ടനും ബഹ്‌റൈനും ഫൈസറിന് ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications