90 വയസുള്ള ലെസ്ബിയന്‍ ജോഡി വിവാഹിതരായി
ന്യൂയോര്‍ക്ക്: പ്രണയത്തിന് കാലവും സ്ഥലവുമൊന്നും ബാധകമല്ലെന്നാണ് പറയപ്പെടുന്നത്. അക്കാര്യം അന്വര്‍ത്ഥമാക്കുകയാണ് അമേരിക്കയിലെ ഒരു ലസ്ബിയന്‍ ജോഡി. പ്രായം തൊണ്ണൂറായെങ്കിലും തങ്ങളുടെ പ്രണയം പൂര്‍വാധികം ശക്തിയോടെ തുടരാന്‍ ഇരുവരും വിവാഹിതരായാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്.
അമേരിക്കയിലെ ഡാവെന്‍പോര്‍ട്ടിലെ ഫസ്റ്റ് ക്രിസ്ത്യന്‍ ചര്‍ച്ചില്‍വെച്ചായിരുന്നു ഇവരുടെ അപൂര്‍ വിവാഹം നടന്നത്. 91കാരിയായ വിവിയന്‍ ബൊയാകും 90കാരിയായ ആലീസ് ഡ്യൂബ്‌സും വീല്‍ചെയറിലായിരുന്നു പള്ളിയിലെത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും ജോലിക്കാരുമെല്ലാം ചടങ്ങിയില്‍ സന്നിഹിതരായി. കൈകോര്‍ത്തുപിടിച്ച ഇരുവരുടെയും വിവാഹത്തിന് ലിന്‍ഡ ഹന്‍സാകെര്‍ നേതൃത്വം വഹിച്ചു.

72 വര്‍ഷത്തിലധികമായി ഇവര്‍ തമ്മില്‍ കണ്ടുമുട്ടിയിട്ട്. അന്നുമുതല്‍ പ്രണയത്തിലായി. അതോടെ ഒരുമിച്ചുള്ള താമസവും തുടങ്ങി. ഡ്യൂബ്‌സ് സാമ്പത്തിക വിഭാഗത്തിലും ബോയക് സ്‌കൂള്‍ അദ്ധ്യാപികയായുമാണ് ജോലി ചെയ്തു വന്നിരുന്നത്. സ്വവര്‍ഗ വിവാഹത്തിന് നിയമ തടസമുണ്ടായിരുന്നതിനാല്‍ ഇവര്‍ വിവാഹിതരായിരുന്നില്ല. 2009ലാണ് ഇവര്‍ താമസിക്കുന്ന സ്ഥലത്ത് സ്വവര്‍ഗ വിവാഹം നിയമപരമായി അംഗീകരിക്കുന്നത്.
ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളിലൊന്നാണിതെന്നും ഒരു പുതിയ ജീവിതത്തിലേക്ക് കടന്നിരിക്കുന്നതെന്നും ഇരുവരും വിവാഹശേഷം പറഞ്ഞു. ഒരുമിച്ചുള്ള ജീവിതത്തിനിടയില്‍ 50ല്‍ അധികം സ്ഥലങ്ങളില്‍ താമസിച്ചിട്ടുണ്ടെന്ന് ഡ്യൂബ്‌സ് പറഞ്ഞു. ഒട്ടേറെ സ്ഥലങ്ങളില്‍ ഇരുവരും കമിതാക്കളായി ചുറ്റിയടിക്കുകയും ചെയ്തു.












Click it and Unblock the Notifications