നാലു മക്കളുള്ള 90കാരന്‍ വധുവിനെ തേടുന്നു, പരസ്യവും കൊടുത്തു!
അഹമ്മദാബാദ്: ഒരു പങ്കാളിയെ ആവശ്യമുണ്ട്, ഇതു പറഞ്ഞിരിക്കുന്നത് തൊണ്ണൂറുകാരനായ വയോവൃദ്ധനാണ്. സംഭവം രസിപ്പിക്കുന്നതാണെങ്കിലും ഇയാളുടെ കാര്യം വളരെ കഷ്ടമാണ്. മക്കള്‍ക്ക് പോലും വേണ്ടാത്ത മാന്‍സുഖ്‌ലാല്‍ എന്ന വയോവൃദ്ധന് ഒരല്‍പം സ്‌നേഹവും പരിചരണവും നല്‍കാന്‍ ഒരു ഭാര്യയെ വേണം.
റിട്ട.ബാങ്ക് ഓഫീസറായ ഇയാള്‍ക്ക് നല്ല തുക പെന്‍ഷന്‍ കിട്ടുന്നുണ്ട്. സ്വത്തുകളൊക്കെ നാല് മക്കളും വശത്താക്കി. ഇപ്പോള്‍ വാടക കൊടുത്താണ് സ്വന്തം മകന്റെ വീട്ടില്‍ താമസിക്കുന്നത്. രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് ഇയാള്‍ക്കുള്ളത്. 25വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇയാളുടെ ഭാര്യ മരണപ്പെടുന്നത്.

17,000രൂപ മാസവാടക നല്‍കിയാണ് ഈ പിതാവ് മകന്റെ വീട്ടില്‍ ഇപ്പോള്‍ കഴിയുന്നത്. വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതു പോലും പൈസ നല്‍കിയാണ്. ഭക്ഷണത്തിനു മാത്രമായി ആറായിരം രൂപയാണ് ഈ അച്ഛന്‍ മകന് നല്‍കുന്നത്. തന്റെ പണം മാത്രം മോഹിച്ച് നടക്കുന്നവരാണ് മക്കളെന്ന് ഇയാള്‍ പറയുന്നു.
മക്കളുടെ പീഡനത്തില്‍ മനംനൊന്ത് അവസാന നിമിഷം ഒരിറ്റ് വെള്ളം തരാനെങ്കിലും ഒരാള്‍ ഒപ്പം വേണമെന്നാണ് ആഗ്രഹിക്കുന്നത്. അഹമ്മദാബാദുകാരനായ ഇയാള്‍ ഇതിനോടകം പങ്കാളിയെ ആവശ്യപ്പെട്ട് പരസ്യവും നല്‍കി കഴിഞ്ഞു. വിനമുല്യേ അമൂല്യ എന്ന ജീവകാരുണ്യ സംഘടന ഇതിനോടകം വധുവിനെ അന്വേഷിച്ചു തുടങ്ങി.












Click it and Unblock the Notifications