90ാം വയസില്‍ വല്ലാത്ത ബോറടി, സൗദിയിലെ അറബി അപ്പൂപ്പന്‍ വീണ്ടും പെണ്ണ് കെട്ടി, പെണ്ണിന്‍റെ പ്രായം
റിയാദ്: ജീവിതം ബോറടിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ 90ാം വയസില്‍ അറബി വീണ്ടും പെണ്ണ് കെട്ടി. തന്നെക്കാള്‍ 40 വയസിന് ഇളയ മണവാട്ടിയെ. സൗദിയില്‍ ഇത്തരം കല്യാണങ്ങള്‍ അപൂര്‍വ്വമൊന്നുമല്ല. എന്നിരുന്നാലും തന്റെ കുടുംബത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ് അപ്പൂപ്പന്‍ വീണ്ടും പുതുമണവാളനായത്.
പ്രായമായവരുടെ വിവാഹത്തെ കുടുംബാംഗങ്ങള്‍ എതിര്‍ക്കുന്നത് പതിവാണെങ്കിലും തനിയ്‌ക്കൊരു കല്യാണം കഴിയ്ക്കണമെന്ന് ഷെയ്ഖ് മഷാന്‍ ബിന്‍ ഹാസിബ് അല്‍ ഹുദൈബി പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബം ഒപ്പം നിന്നു. ചുരുക്കം ചില ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ നിന്നും വിട്ട് നിന്നത്. സൗദിയിലെ ഈ അപ്പൂപ്പന്‍ കല്യാണം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിയ്ക്കുകയാണ്. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്...

ഒറ്റപ്പെടല്‍
വാര്‍ധക്യത്തിലെ ഒറ്റപ്പെടലും സങ്കടവുമൊക്കെ അവസനിപ്പിയ്ക്കാനാണ് 90കാരനായ അറബി വീണ്ടും വിവാഹം കഴിച്ചത്.

പറയുന്നു
സന്തോഷം തേടിയാണ് തന്റെ മുത്തച്ഛന്‍ വിവാഹം കഴിച്ചതെന്ന് ഷെയ്ഖ് മസാന്‍ ബിന്‍ ഹാസിബ് അല്‍ ഹുദൈബിയുടെ ചെറുമകന്‍ മസിന്‍ ഫര്‍ഹാന്‍ പറയുന്നു

വധുവും
വരനെക്കാള്‍ 40 വയസിന് ഇളയതാണ് വധുവെങ്കിലും തീരെ ചെറിയ പെണ്‍കുട്ടിയൊന്നുമല്ല കേട്ടോ. അമ്പത് വയസുണ്ട് വധുവിന്

പങ്കെടുത്തു
അറബിയുടെ കുടുംബത്തിലെ മിക്ക അംഗങ്ങളും വിവാഹത്തില്‍ പങ്കെടുത്തു

അവഗണിയ്ക്കുന്നു
വിവാഹത്തെ എതിര്‍ത്തവരെ അവഗണിയ്ക്കുന്നതായി അറബിയുടെ ചെറുമകന്‍ പറഞ്ഞു.












Click it and Unblock the Notifications