സൗദി: ഭാര്യയ്ക്ക് വേണ്ടി 90 കാരന്‍ വീണ്ടും കെട്ടി

പെണ്‍മക്കളാണ് താഖഫിക്ക് വേണ്ടി ഭാര്യയെ കണ്ടെത്തിയത്. രണ്ട് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളുമാണ് ഇയാള്‍ക്കുള്ളത്. മാസങ്ങളോളം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് താഖഫിക്ക് ചേര്‍ന്ന ഭാര്യയെ പെണ്‍മക്കള്‍ കണ്ടെത്തിയത്.
അച്ഛന് ഭാര്യയായി ചെറുപ്പക്കാരികള്‍ വേണ്ട എന്ന് പെണ്‍മക്കള്‍ ആദ്യമേ തീരുമാനിച്ചിരുന്നു. കുറച്ച് പ്രായവും പക്വതയുമുള്ള ഒരാളെയാണ് ഇവര്‍ അന്വേഷിച്ചിരുന്നത്. ഒടുവില്‍ വിധവയും മക്കളില്ലാത്തതുമായ ഒരു സ്ത്രീയെ ഇവര്‍ കണ്ടെത്തി. വിവാഹാലോചനയുമായി ചെന്നപ്പോള്‍ അവര്‍ക്കും സമ്മതം.
ഏറെക്കാലത്തെ അസുഖം സഹിച്ച ഈ വര്‍ഷം ആദ്യമാണ് താഫിഖിയുടെ ഭാര്യ മരണത്തിന് കീഴടങ്ങിയത്. ഈ വിഷമത്തില്‍ കഴിയുന്ന താഫിഖി വിവാഹത്തിന് ആദ്യമൊന്നും സമ്മതിക്കാന്‍ കൂട്ടാക്കിയില്ല എന്ന് മക്കള്‍ പറയുന്നു.
രണ്ടാം വിവാഹത്തിന് ഭാര്യയുടെ അനുമതിയുണ്ടായിട്ടും വേണ്ട എന്നായിരുന്നു താഫിഖിയുടെ തീരുമാനം. എന്നാല്‍ മക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഇദ്ദേഹം വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. ബന്ധുക്കളും കൂട്ടുകാരുമായി വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ഗള്‍ഫ് ന്യൂസാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications