കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാനിൽസ്ഥാനിൽ 900 ഐസിസ് ഭീകരർ കീഴടങ്ങി; പിടിയിലായവരിൽ 10 ഇന്ത്യക്കാർ, ഭൂരിഭാഗവും മലയാളികള്‍!

Google Oneindia Malayalam News

അഫ്ഗാനിസ്ഥാനിൽ 900ത്തോളം ഐസിസ് ഭീകരർ കീഴടങ്ങി. രണ്ടാഴ്ചക്കിടെ കീഴടങ്ങിയവരിൽ പത്തോളം പേർ ഇന്ത്യക്കാരാണ്. ഇതിൽ ഭൂരിപക്ഷവും മലയാളികളാണെന്നാണ് റിപ്പോർട്ട്. നങ്കര്‍ഹറിലാണ് ഇത്രയധികം ഐഎസ് ഭീകരര്‍ ഒരുമിച്ച് കീഴടങ്ങിയത്. നവംബര്‍ 12ന് സുരക്ഷാസേന ഓപ്പറേഷൻ തുടങ്ങിയ അന്നു തന്ന 93 ഐഎസ് ഭൂീകരര്‍ കീഴടങ്ങിയിരുന്നു. ഇതിൽ 13 പേര്‍ പാക് സ്വദേശികളുമായിരുന്നു.

കിഴടങ്ങിയവരിൽ സ്ത്രീകളും കുട്ടികളുമുണ്ട്. 2016ൽ കേരളത്തിൽ നിന്ന് ഐഎസിൽ ചേരാനായി 12ഓളം പേര്‍ പുറപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് നങ്കര്‍ഹറിൽ കീഴടങ്ങിയവരിൽ മലയാളികളുമുണ്ടെന്ന വിവരം. പുറത്ത് വരുന്നത്. നങ്കര്‍ഹര്‍ മേഖല കേന്ദ്രീകരിച്ച് ഇന്ത്യയിൽ നിന്നുള്ള നിരവധി ഐഎസ് ഭീകരര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. അഫ്ഗാൻ സേനയുടെ ആക്രമണത്തിൽ ഇവരിൽ പലരും കൊല്ലപ്പെട്ടിട്ടുണ്ട്.

ISIS

കീഴടങ്ങിയ പത്ത് ഇന്ത്യക്കാരിൽ സ്ത്രീകളും കുട്ടികളുമുണ്ട്. കീഴടങ്ങിയവരിൽ നിന്ന് നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി, അഫ്ഗാൻ ഇന്റലിജൻസ് എന്നിവർ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ഓരോരുത്തരിൽ നിനന് വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും അത്ന ശേഷം മാത്രമേ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാക്കൂവെന്നും അധികൃതർ വ്യക്തമാക്കി.

English summary
900 ISIS affiliates surrendering in Afghanistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X